ഖുര്‍ആന് ദൃശ്യഭാഷ ചമച്ച് എക്സ്പോ -2012

റിയാദ്: മരുഭൂമിയുടെ വചനപ്രസാദമായി പെയ്തിറങ്ങിയ വിശുദ്ധ ഖു൪ആന് ദൃശ്യഭാഷ ചമച്ച് തനിമ കലാസാംസ്കാരിക വേദിയൊരുക്കിയ ‘ഖു൪ആൻ എക്സ്പോ - 2012’ റിയാദിലെ പ്രവാസി മലയാളികൾക്ക് അപൂ൪വ അനുഭവമായി. ഖു൪ആൻ മാനവരാശിക്ക് നൽകിയ സംഭാവനകളെ ആസ്പദമാക്കി പത്ത് സ്റ്റാളുകളിലായാണ് തനിമ വേറിട്ട പ്രദ൪ശനം ഒരുക്കിയത്. അവതരണം മുതൽ ആധുനിക ശാസ്ത്രലോകം തെളിയിച്ച ഖു൪ആൻെറ ദീ൪ഘദ൪ശനങ്ങൾ വരെ ഉൾക്കൊള്ളുന്നതായിരുന്നു എക്സിബിഷൻ. ലോകത്ത് ലഭ്യമായ വിവിധ ഭാഷകളിലുള്ള ഖു൪ആൻെറ അപൂ൪വശേഖരങ്ങളും മേളയിൽ പ്രദ൪ശിപ്പിച്ചു. ദൈവസങ്കൽപം, മനുഷ്യൻ, ശാസ്ത്രം, പരിസ്ഥിതി, ഗണിതം, സ്ത്രീ, കുടുംബം, സാമ്പത്തികം, കാലിഗ്രാഫി തുടങ്ങിയവക്കൊപ്പം മൾട്ടി മീഡിയ രംഗത്ത് ഖു൪ആൻ പ്രചാരണത്തിന് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന വൈവിധ്യമാ൪ന്ന സംവിധാനങ്ങളും പ്രദ൪ശനത്തിൽ വിശദമായി പരിചയപ്പെടുത്തി.
തനിമയുടെ വിവിധ ഏരിയകൾ മൽസരാടിസ്ഥാനത്തിലാണ് വ്യത്യസ്ത വിഷയങ്ങളിൽ സ്റ്റാൾ ഒരുക്കിയത്. അബ്ദുറഹ്മാൻ ഒലയാൻെറ നേതൃത്വത്തിൽ പരിസ്ഥിതിയും ഖു൪ആനും എന്ന വിഷയത്തെ ആസ്പദമാക്കി മ൪ഖബ് ഏരിയ ഒരുക്കിയ സ്റ്റാൾ ഒന്നാം സഥാനം നേടി. ശുമൈസി ഏരിയക്ക് വേണ്ടി മുഹമ്മദലി കൂരാടിൻെറ നേതൃത്വത്തിൽ സംവിധാനിച്ച ഖു൪ആൻ ചരിത്രവും കാലിഗ്രാഫിയും, അബ്ദുൽ ജബ്ബാറിൻെറ നേതൃത്വത്തിൽ ഉലയ്യ ഏരിയ ഒരുക്കിയ ഖു൪ആനും ആധുനിക ശാസ്ത്രവും എന്നീ സ്റ്റാളുകൾ രണ്ടാം സ്ഥാനം പങ്കിട്ടു. ഖു൪ആൻ പ്രചാരണത്തിൽ ആധുനിക മീഡിയയുടെ പങ്ക് വ്യക്താമക്കി ഷമീം ബക്കറിൻെറ നേതൃത്വത്തിൽ മുറബ്ബ ഒരുക്കിയ മൾട്ടി മീഡിയ തിയറ്റ൪ ജൂറിയുടെ പ്രത്യേക അനുമോദനം നേടി. ആസിയ അബ്ദുറഹ്മാൻ, കെ.എം അബ്ദുൽഖാദ൪, മുഹമ്മദലി കൂരാട്, നിസാ൪ അഷ്റഫ് എന്നിവ൪ക്ക് എക്സിബിഷൻ കൗണ്ടറുകളിലെ മികച്ച അവതരണത്തിന്  ജൂറിയുടെ പ്രശംസ ലഭിച്ചു. ‘മാധ്യമം’ കണ്ണൂ൪ യൂനിറ്റ് ന്യൂസ് എഡിറ്റ൪ സി.കെ.എ ജബ്ബാ൪ പ്രദ൪ശനം ഉദ്ഘാടനം ചെയ്തു. തനിമ വൈസ് പ്രസിഡൻറ് അംജദ്, എക്സിബിഷൻ കോ-ഓഡിനേറ്റ൪ ടി.പി ജാഫ൪ കണ്ണൂ൪, ജയ്ഹിന്ദ് ടി.വി പ്രതിനിധി ഉബൈദ് എടവണ്ണ, ഫസൽ കൊച്ചി (ജിദ്ദ), കെ.എം റഷീദ് (ദമ്മാം), ഹൈദ൪ (അൽകോബാ൪) അഷ്റഫ് കൊടിഞ്ഞി, ജമീൽ മുസ്തഫ തുടങ്ങിയവ൪ സംബന്ധിച്ചു. ആശയ വൈപുല്യംകൊണ്ടും സംഘാടക മികവുകൊണ്ടും പ്രശംസ നേടിയ മേളയിലേക്ക് ആദ്യവസാനം സന്ദ൪ശക൪ ഒഴുകിയെത്തി. സദ്റുദ്ദീൻ കിഴിശ്ശേരി, റഹീം ഓമശ്ശേരി, സലീം മൂസ, ഹിഷാം, അവിനാശ് മൂസ, തൗഫീഖ് റഹ്മാൻ, ഖലീൽ റഹ്മാൻ, , മജീദ് കൂരാട്, യൂനുസ് കൂരാട് സമദ് നിലമ്പൂ൪ തുടങ്ങിയവ൪ പ്രദ൪ശനത്തിന് നേതൃത്വം നൽകി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.