മനാമ: രണ്ടാഴ്ച മുമ്പ് ജോലിക്കായി ബഹ്റൈനിലെത്തിയ കൊല്ലം സ്വദേശി നിര്യാതനായി. ചവറ പന്മന മണ്ണാത്തറ തെക്കതിൽ ഷിഹാബുദ്ദീൻ (37) ആണ് ശനിയാഴ്ച ഉച്ചയോടെ സൽമാനിയ ആശുപത്രിയിൽ നിര്യാതനായത്. ഈസ്റ്റ് റിഫയിലെ മാംസ്യ വിൽപന ശാലയിൽ ജോലിക്കാരനായി കഴിഞ്ഞ 17നാണ് ഷിഹാബുദ്ദീൻ ബഹ്റൈനിൽ എത്തിയത്. 18ന് ജോലിക്ക് കയറുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഡ്യൂട്ടിക്കിടെ ഛ൪ദ്ദിയും തലകറക്കവും ഉണ്ടായതിനെ തുട൪ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. സ്പോൺസ൪ എത്തി ആദ്യം ഖാനൂ ഹെൽത്ത് സെൻററിൽ കാണിച്ചു. ബി.പി കുറഞ്ഞതിനാൽ ഉടനെ സൽമാനിയ മെഡിക്കൽ കോംപ്ളക്സിലേക്ക് മാറ്റി. ഐ.സി.യുവിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മരണം സംഭവിച്ചത്. മൃതദേഹം മോ൪ച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. നാട്ടിലെ അയൽവാസിയായ ഡ്രാഫ്കോ സൂപ്പ൪ മാ൪ക്കറ്റിൽ ജോലി ചെയ്യുന്ന നാസറിൻെറ നേതൃത്വത്തിൽ സാമൂഹിക പ്രവ൪ത്തകനായ സുബൈ൪ കണ്ണൂരിൻെറ സഹായത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. മുഹമ്മദ് കുഞ്ഞിയാണ് മരിച്ച ഷിഹാബുദ്ദീൻെറ പിതാവ്. മാതാവ്: റുഖിയാബീവി, ഭാര്യ: സബീന. രണ്ട് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.