പൊടിക്കാറ്റിന്‍െറ അന്തരീക്ഷം തുടരും; കാലാവസ്ഥാ വിഭാഗം

മനാമ: രാജ്യത്ത് അപ്രതീക്ഷിതമായി ഇന്നലെ പൊടിക്കാറ്റ് വീശി. ചിലയിടങ്ങളിൽ പൊടിക്കാറ്റ് തുടരുമെന്ന് സിവിൽ ഡിഫൻസ് വിഭാഗത്തിലെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. പൊതുവെ നല്ല തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെന്നും എന്നാൽ 33 നോട്ടിക് മൈൽ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഏറ്റവും കൂടിയ ചൂട് 34 ഡിഗ്രിയും കുറഞ്ഞ ചൂട് 33 ഡിഗ്രിയുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഹുമിഡിറ്റി കൂടിയത് 55 ശതമാനവും കുറഞ്ഞത് 30 ശതമാനവുമായിരുന്നു. തിരമാലകൾ അഞ്ച് അടി വരെ ഉയരാൻ സാധ്യതയുള്ളതായും ബന്ധപ്പെട്ടവ൪ അറിയിച്ചിട്ടുണ്ട്. കടലിൽ മൽസ്യബന്ധനത്തിനും വിനോദത്തിനും പോകുന്നവ൪ മുൻകരുതലെടുക്കണമെന്ന് കോസ്റ്റ് ഗാ൪ഡ് അധികൃത൪ അറിയിച്ചു. പൊടിക്കാറ്റ് മൂലം റോഡപകടങ്ങൾ ഒഴിവാക്കുന്നതിന് സൂക്ഷ്മത പുല൪ത്തണമെന്ന് വാഹനമോടിക്കുന്നവ൪ക്ക് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.