സ്മാര്‍ട്ട് സിറ്റി വൈകല്‍ : ടീകോമിന്‍െറ ഭാഗത്തും വീഴ്ച- ഷിബു ബേബി ജോണ്‍

ദുബൈ: സ്മാ൪ട്ട് സിറ്റി പദ്ധതി വൈകുന്നതിൽ ടീകോമിൻെറ ഭാഗത്തുനിന്നുള്ള വീഴ്ചയും കാരണമായിട്ടുണ്ടെന്ന് തൊഴിൽമന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. ഇക്കാര്യം അവ൪ക്കുമറിയാം. തുറന്നു സമ്മതിക്കാൻ പറ്റാത്തത് കൊണ്ടായിരിക്കാം മറ്റ് കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിൽ അടിക്കടിയുള്ള ഹ൪ത്താലും ബന്ദും കാരണം സ്മാ൪ട് സിറ്റി പോലുള്ള വൻകിട പദ്ധതികൾ വൈകുന്നെന്ന വാദം ശരിയല്ല. ഇത്രയധികം ഹ൪ത്താലുകൾ നടന്നിട്ടും ഐ.ടി മേഖലയിൽ ഒരു പ്രവൃത്തി ദിവസം പോലും ജോലി മുടങ്ങിയിട്ടില്ല. സ്മാ൪ട്ട് സിറ്റി പദ്ധതിയുടെ പവലിയൻ ഉദ്ഘാടനവും പ്രധാന കെട്ടിടത്തിൻെറ ശിലാസ്ഥാപനവും നടക്കുന്നതോടെ ഇത്തരം തെറ്റിദ്ധാരണകളെല്ലാം മാറുമെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിൽ വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷിബു ബേബി ജോൺ.  
കേരളത്തിൽ തൊഴിലില്ലായ്മ ഇല്ല. നിലവിലുള്ള തൊഴിലിന് പ്രാപ്തരായവ൪ ഇല്ലാത്തതാണ് യഥാ൪ഥ പ്രശ്നം. കേരളത്തിൽ വികസനം സാധ്യമാകണമെങ്കിൽ ജാതി-രാഷ്ട്രീയ-സാംസ്കാരിക സംഘടനകളുടെയെല്ലാം സമവായം ആവശ്യമാണ്. ഈ സമവായം ഉള്ളതുകൊണ്ടാണ് സംഘടനകൾ തമ്മിലുള്ള ശത്രുത രൂക്ഷമാണെങ്കിലും തമിഴ്നാട്ടിൽ വികസന പദ്ധതികൾ വിജയകരമായി നടക്കുന്നത്. കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ ക൪ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നഴ്സുമാരുടെ പുതുക്കിയ മിനിമം വേതനം സംബന്ധിച്ച് ബൽറാം കമീഷൻ റിപ്പോ൪ട്ട് ലഭിച്ചിട്ടുണ്ട്. ഇത് പഠിച്ച് രണ്ട് മാസത്തിനകം അഭിപ്രായമറിയിക്കാൻ ഹോസ്പിറ്റൽ മാനേജ്മെൻറുകളുടെയും തൊഴിലാളി യൂനിയനുകളുടെയും പ്രതിനിധികളടങ്ങിയ സമിതിക്ക് നൽകി. ഇവരുടെ അഭിപ്രായം കൂടി അറിഞ്ഞശേഷമേ ശമ്പള വ൪ധനയിൽ അന്തിമ തീരുമാനമെടുക്കൂ. എന്ന് നിലവിൽ വന്നാലും ശമ്പള വ൪ധനക്ക് 2012 ജൂൺ ഒന്നുമുതലുള്ള മുൻകാല പ്രാബല്യം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നെയ്യാറ്റിൻകരയിൽ യു.ഡി.എഫ് സ്ഥാനാ൪ഥി വിജയിക്കും. വി.എസ്. അച്യുതാനന്ദൻ പാ൪ട്ടി സെക്രട്ടറിയായിരുന്നപ്പോഴും രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വരുത്താനുള്ള ശ്രമമാണ് എം.എം. മണിയുടെ വിവാദ പ്രസംഗത്തിലൂടെ നടന്നതെന്ന് കരുതുന്നു. അല്ലെങ്കിൽ പാ൪ട്ടിക്കെതിരെ നീങ്ങുന്നവ൪ക്കുള്ള ഭീഷണിയായിട്ടും ഇതിനെ കണക്കാക്കാം. രണ്ടായാലും ആ ശ്രമം പാളിയെന്ന് ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.