പുകയില ഉല്‍പന്നങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നു

ദോഹ: ആഗോള തലത്തിൽ തന്നെ കടുത്ത ആരോഗ്യ ഭീഷണിയുയ൪ത്തുന്ന പുകയിലക്കെതിരെ നിയമ, ബോധവത്കരണ പരിപാടികൾ സജീവമാക്കുന്നതിൻെറ ഭാഗമായി ഖത്തറിലും ക൪ശന നടപടികൾ സ്വീകരിക്കുന്നു.
പുകയില ഉൽപന്നങ്ങളുടെ ഇറക്കുമതിയും ഉപയോഗവും പരമാവധി കുറച്ചുകൊണ്ടുവരുന്നതിൻെറ ഭാഗമായാണ് സിഗരറ്റ് അടക്കമുള്ള പുകയില ഉൽപന്നങ്ങൾക്കെതിരെ ക൪ശന നിയമം കൊണ്ടുവരാൻ ആരോഗ്യ സുപ്രീം കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്.
ഇതനുസരിച്ച് മറ്റ് ജി.സി.സി രാജ്യങ്ങൾക്കൊപ്പം ഖത്തറിൽ വിൽപന നടത്തുന്ന സിഗരറ്റ് പാക്കറ്റുകളിൽ മുന്നറിയിപ്പ് ചിത്രം പതിക്കണമെന്ന നിയമം ക൪ശനമാക്കും. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് വ്യക്തമാക്കുകയും ഇതിൻെറ ദൂഷ്യവശങ്ങളെ കുറിച്ച് പുകവലിക്കാരെ ബോധവത്കരിക്കുകയും ചെയ്യുന്ന വിധത്തിൽ ചിത്രങ്ങൾ പതിക്കണമെന്ന നിയമം നടപ്പാക്കാൻ ഈയിടെ ഇതു സംബന്ധിച്ച് നടന്ന ജി.സി.സിതല യോഗം തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഡിസംബ൪ 28ന് ചേ൪ന്ന ഖത്ത൪ മിനിസ്റ്റീരിയൽ കൗൺസിലും പുകയില ഉൽപന്നങ്ങൾക്കെതിരെ ക൪ശന നടപടി സ്വീകരിക്കാൻ തീരുമാനമെടുത്തിരുന്നു. ഖത്തറിൽ ആഗസ്റ്റ് ഒമ്പതിന് ശേഷം ഇത്തരം മുന്നറിയിപ്പില്ലാത്ത പുകയില ഉൽപന്നങ്ങൾ വിൽപന നടത്താൻ അനുവദിക്കില്ലെന്ന് ആരോഗ്യ സുപ്രീം കൗൺസിൽ വ്യക്തമാക്കുന്നു. ഈ തീയതിക്ക് ശേഷം ഇത്തരം മുന്നറിയിപ്പ് ചിത്രങ്ങൾ പതിക്കാത്ത പുകയില ഉൽപന്നങ്ങൾ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതും ക൪ശനമായി തടയും.
സിഗരറ്റ് പാക്കറ്റിൻെറ മുൻഭാഗത്തും പിന്നിലുമായി ഏതാണ്ട് നേ൪പകുതി ഭാഗം വരെയാണ് മുന്നറിയിപ്പുണ്ടാവുക. മുന്നറിയിപ്പ് വാചകങ്ങൾക്ക് പുറമെ അക്ഷരാഭ്യാസമില്ലാത്തവരെ ഉദ്ദേശിച്ച് ചിത്രങ്ങളും ഗ്രാഫിക് ഡിസൈനുകളും ഉപയോഗിക്കാൻ കമ്പനികളോട് നി൪ദേശിക്കും. പുകവലിയുടെ ദൂഷ്യങ്ങളാണ് ഇതിൽ ചിത്രീകരിക്കുക. പുകയില സംബന്ധമായ എല്ലാ ഉൽപന്നങ്ങളും പുതിയ നിയമത്തിൻെറ പരിധിയിൽ കൊണ്ടുവരും. പുകയില ഉൽപന്നങ്ങൾ വാങ്ങുന്നവ൪ക്ക് ആരോഗ്യപരമായ മുന്നറിയിപ്പ് നൽകണമെന്ന് ലോകാരോഗ്യ സംഘടനയുടെ നി൪ദേശമുണ്ട്. ഇതുസംബന്ധിച്ച അന്ത൪ദേശീയ ഉടമ്പടിയുടെ പതിനൊന്നാം ഖണ്ഡിക ഇക്കാര്യം വ്യക്തമാക്കുന്നു.
പുകവലിക്കെതിരെ സൗദി അറേബ്യയിലും യു.എ.ഇയിലും ഉൾപ്പെടെ അടുത്ത കാലത്ത് ക൪ശന നടപടികളാണ് സ്വീകരിക്കുന്നത്. യു.എ.ഇയിൽ പൊതുസ്ഥലത്ത് പുകവലിക്കുന്നവ൪ക്ക് 10 ലക്ഷം ദി൪ഹമാണ് പിഴ. ഇതിനുപുറമെ രണ്ടു വ൪ഷത്തിൽ കുറയാത്ത ജയിൽ ശിക്ഷയുമുണ്ടാകും. സൗദി അറേബ്യയിൽ നേരത്തേ തന്നെ പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ഇന്നലെ ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുകയാണ്. ‘പുകയില വ്യവസായത്തിലെ കൈകടത്തൽ’ എന്ന ശീ൪ഷകത്തിലാണ് ഇത്തവണ ദിനാചരണം സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.