പിഴ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ട്രാഫിക് ഡിപ്പാര്‍ട്ടുമെന്‍റ് ഓഫീസ് തുറന്നു

കുവൈത്ത് സിറ്റി: ട്രാഫിക് നിയമ ലംഘനത്തിൻെറ പേരിൽ ചുമത്തപ്പെട്ട പിഴ അടക്കാൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ട്രാഫിക് ജനറൽ ഡിപ്പാ൪ട്ടുമെൻറ് പ്രത്യേക സംവിധാനമേ൪പ്പെടുത്തി.
യാത്രക്കാ൪ക്ക് സഹായകമായ രീതിയിൽ ഇതിനായി വിമാനത്താവളത്തിൽ പ്രത്യേക ഓഫീസ് തന്നെ തുറന്നതായി ട്രാഫിക് ഡിപ്പാ൪ട്ടുമെൻറ് പത്രക്കുറിപ്പിൽ അറിയിച്ചു.
വിമാനത്താവളത്തിൻെറ പ്രവേശന കവാടത്തിനടുത്ത് താഴെ നിലയിൽ തന്നെയുള്ള ഓഫീസ് മൂന്നു ശിഫ്റ്റുകളിലായാണ് പ്രവ൪ത്തിക്കുക. രാവിലെ എട്ടു മണി മുതൽ ഉച്ചക്ക് ഒന്ന് വരെ, വൈകീട്ട് നാലു മുതൽ ഒമ്പതു വരെ, രാത്രി 12 മുതൽ പുല൪ച്ചെ അഞ്ചു വരെ എന്നിങ്ങനെ ശിഫ്റ്റുകളിലാണ് ഓഫീസ് പ്രവ൪ത്തിക്കുക. ട്രാഫിക് വയലേഷൻസ് ഡിപ്പാ൪ട്ടുമെൻറ് ചെയ൪മാൻ കേണൽ മുഹ്സിൽ മീഖാഈലിൻെറ നി൪ശേദപ്രകാരമാണ് പുതിയ ഓഫീസ് തുറന്നത്.
യാത്രക്കായി വിമാനത്താവളത്തിൽ എത്തിയ ശേഷം ട്രാഫിക് പിഴ വിവരം അറിയുന്നവ൪ക്ക് ഏറെ ഉപകാരപ്രദമാവും പുതിയ സംവിധാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.