ദുബൈ: ദുബൈയിൽ വ്യാഴാഴ്ച 24 മണിക്കൂ൪ നേരത്തേക്ക് പുകയില ഉൽപന്നങ്ങളുടെ വിൽപന നിരോധിച്ചു. ലോക പുകയില വിരുദ്ധ ദിനാചരണത്തിൻെറ ഭാഗമായിട്ടാണ് നടപടിയെന്ന് ദുബൈ മുനിസിപ്പാലിറ്റിയിലെ പൊതുജനാരോഗ്യ-സുരക്ഷാ വിഭാഗം ഡയറക്ട൪ രേഥ സൽമാൻ പറഞ്ഞു.
പുകവലിയുടെ അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും ലക്ഷക്കണക്കിന് ആളുകളെ കൊല്ലുകയും പൊതുജനാരോഗ്യത്തിന് ഭീഷണിയാവുകയും ചെയ്യുന്ന പുകയില ഉപയോഗത്തിൻെറ ദൂഷ്യവശങ്ങളെ കുറിച്ച് ആലോചിക്കാൻ അവരെ പ്രേരിപ്പിക്കുകയുമാണ് നടപടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘പുകവലിയില്ലാത്ത ദുബൈ’ എന്ന ഈ കാമ്പയിനുമായി ഷോപ്പുകൾ, ഹൈപ൪ മാ൪ക്കറ്റുകൾ, സൂപ൪ മാ൪ക്കറ്റുകൾ, 52 ഇമാറാത് പമ്പുകൾ, 85 ഇനോക് പമ്പുകൾ എന്നിവയടക്കം 283ലേറെ സ്ഥാപനങ്ങൾ സഹകരിക്കും. എല്ലാ റസ്റ്റോറൻറുകളും കഫേകളും കാമ്പയിനുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.