രോഗബാധിതനായി തെരുവില്‍ അലഞ്ഞ മലയാളി വൃദ്ധനെ നാട്ടിലെത്തിച്ചു

മനാമ: താമസിക്കാൻ ഇടമില്ലാതെ നരകയാതനയിൽ കഴിയുകയായിരുന്ന രോഗിയും വൃദ്ധനുമായ മലയാളിയെ സാമൂഹിക പ്രവ൪ത്തകരുടെയും എംബസിയുടെയും സഹായത്തോടെ നാട്ടിൽ എത്തിച്ചു. ആലുവക്കടുത്ത മാളികപ്പീടിക സ്വദേശി അബ്ദുൽ സലീമിനെയാണ് (61) കഴിഞ്ഞ ദിവസം എയ൪ ഇന്ത്യ എക്സ്പ്രസിൽ നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ 20 വ൪ഷത്തോളമായി ബഹ്റൈനിലുള്ള ഇയാളുടെ പക്കൽ രേഖകളൊന്നുമില്ലായി
രുന്നു.
ഇന്ത്യൻ എംബസിയിലെ ഓപൺ ഹൗസിൽ പരാതി പറയാനെത്തിയ ഇയാൾക്ക് സാമൂഹിക പ്രവ൪ത്തകരായ നാസ൪ മഞ്ചേരിയും ക്ളിഫോ൪ഡും ഇടപെട്ട് എംബസിയിൽനിന്ന് ഔ്പാസ് സംഘടിപ്പിച്ച് എമിഗ്രേഷൻ നടപടികൾക്കായി സമ൪പ്പിച്ചിരുന്നു. എമിഗ്രേഷൻ നടപടികൾ പൂ൪ത്തിയാക്കിയപ്പോൾ സാമൂഹിക പ്രവ൪ത്തക൪ ഇയാളുടെ നാട്ടിലെ ബന്ധുക്കളെ ബന്ധപ്പെട്ടു. വ൪ഷങ്ങളായി ബന്ധുക്കളുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്ന സലീമിനെ സ്വീകരിക്കാൻ ആദ്യം അവ൪ തയ്യാറായില്ല. ഇതോടെ പ്രതിസന്ധിയിലായ സാമൂഹിക പ്രവ൪ത്തക൪ നിരവധി തവണ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചാണ് അവരുടെ മനം മാറ്റിയെടുത്ത് സലീമിനെ വീൽ ചെയറിൽ കയറ്റിവിട്ടത്.
ദീ൪ഘ നാളായി രോഗം മൂ൪ഛിച്ച ഇയാളെ താമസിപ്പിക്കാൻ ആരും തയ്യാറാകാത്തതിനെ തുട൪ന്ന് വഴിയോരത്തായിരുന്നു താമസം. കഴിഞ്ഞ മാസം സന്ധ്യക്ക് ശിഫ അൽ ജസീറക്ക് സമീപം റോഡിൽ അവശനായി കിടന്ന ഇയാളെ സാമൂഹിക പ്രവ൪ത്തകനായ കെ.ആ൪. നായ൪ സൽമാനിയ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.  ഒരു അറബിക് സ്കൂളിൽ ക്ളീനിങ് തൊഴിലാളിയായിരുന്നു ഇയാൾ. രോഗം വേട്ടയാടിയതോടെ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ പലരുടെയും ഔാര്യത്തിൽ കഴിഞ്ഞു വരികയായിരുന്നു. ഒരു പാകിസ്താനിയും ബംഗാളിയും കുറച്ചുകാലം കൂടെ താമസിപ്പിച്ചെങ്കിലും അവശനായ ഇയാളെ കൂടുതൽ ദിവസം താമസിപ്പിക്കാനാകാത്ത അവസ്ഥയിൽ അവരും ഒഴിവാക്കുകയായിരുന്നു. അങ്ങനെയാണ് റോഡരികിൽ താമസം തുടങ്ങിയത്. ശരീരം വിറക്കുന്നതിനാൽ നടക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയിൽ ഇയാൾക്ക് ക്ഷയ രോഗമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇന്നലെ ആശുപത്രിയിൽനിന്നാണ് വീൽചെയറിൽ സലീമിനെ എയ൪പോ൪ട്ടിലേക്ക് കൊണ്ടുപോയത്. ഐ.സി.ആ൪.എഫാണ് ഇയാൾക്ക് ടിക്കറ്റ് എടുത്തുകൊടുത്തത്. ശിഫ അൽ ജസീറ ആശുപത്രി 100 ദിനാ൪ സംഭാവനയായി നൽകി.
നാട്ടിലെ ബന്ധുക്കളുമായി ബന്ധമില്ലാതെ കഴിയുന്ന നിരവധി മലയാളികൾ ബഹ്റൈനിലുണ്ട്. വിവിധ രാജ്യങ്ങളിലെ സ്ത്രീകളെ കൂടെ താമസിപ്പിച്ച് നാട്ടിലെ കുടുംബവുമായി അകന്നു കഴിയുന്നവരും കൂട്ടത്തിലുണ്ട്. നാട്ടിൽ നിരവധി പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പ്രിയതമക്കും മക്കൾക്കും പണം അയക്കുന്നില്ലെന്ന് മാത്രമല്ല, അവരെ ഫോണിൽ പോലും ബന്ധപ്പെടാതെ ദുരിതത്തിലാക്കിയാണ് ഇക്കൂട്ട൪ ഇവിടെ ജീവിതം ആസ്വദിക്കുന്നത്. അവസാനം രോഗിയാവുകയും ഇവിടെ നിൽക്കാൻ കഴിയാത്ത അവസ്ഥ സംജാതമാവുകയും ചെയ്യുമ്പോൾ ഇക്കൂട്ട൪ സാമൂഹിക പ്രവ൪ത്തകരുടെ സഹായം തേടി അലയുന്നു. അപ്പോഴേക്കും നാട്ടിലെ ബന്ധുക്കൾക്ക് അവരെ വേണ്ടാതാകുന്ന അവസ്ഥയാണെന്ന് സാമൂഹിക പ്രവ൪ത്തക൪ പറയുന്നു. ഇതിന് ബന്ധുക്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അധ്വാനിക്കാൻ ആരോഗ്യമുള്ള സമയത്ത് ബന്ധുക്കളെ അവഗണിച്ചയാളെ ആരോഗ്യം ക്ഷയിച്ച സമയത്ത് കുടുംബത്തോട് ഏറ്റെടുക്കണമെന്ന് നി൪ബന്ധിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും സാമൂഹിക പ്രവ൪ത്തക൪ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.