എയര്‍ഇന്ത്യ ഷെഡ്യൂള്‍ പുന:ക്രമീകരിച്ചു

മസ്കത്ത്: രൂക്ഷമായ ടിക്കറ്റ് ക്ഷാമം നേരിടുന്നതിനിടെ കേരളത്തിലേക്കുള്ള സ൪വീസുകൾ പലത് റദ്ദാക്കി എയ൪ ഇന്ത്യ ഷെഡ്യൂൾ പുന:ക്രമീകരിച്ചു.
മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള അഞ്ച് വിമാനങ്ങളും, കോഴിക്കോട്ടേക്കുള്ള ഒമ്പത് വിമാനങ്ങളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. സലാലയിൽ നിന്ന് കൊച്ചി വഴി തിരുവനന്തപുരത്തേക്ക് പോകുന്ന വിമാനം നാല് ദിവസം കൊച്ചിയിൽ യാത്ര അവസാനിപ്പിച്ച് യാത്രക്കാരെ റോഡ് മാ൪ഗം തിരുവനന്തപുരത്ത് എത്തിക്കുമെന്ന് എയ൪ ഇന്ത്യ വാ൪ത്താകുറിപ്പിൽ അറിയിച്ചു. സലാലയിൽ നിന്ന കോഴിക്കോട്ടേക്ക് പോകുന്ന വിമാനം അഞ്ചുദിവസം തിരുവനന്തപുരം വഴിയായിരിക്കും സ൪വീസ് നടത്തുക. കേരളത്തിലേക്കുള്ള വിമാനങ്ങളുടെ പുനക്രമീകരണം ചുവടെ.

മസ്കത്ത്-തിരുവനന്തപുരം
ഞാറാഴ്ചകഴിലെ വിമാനം ഈമാസം 27 ഒഴികെ പതിവു പോലെ സ൪വീസ് നടത്തും. 27ന് മുംബൈ വഴിയാണ് തിരുവനന്തപുരത്തേക്ക് പോവുക.
ചൊവ്വാഴ്ചകളിൽ നടത്തുന്ന സ൪വീസ് മേയ് 29, ജൂൺ അഞ്ച്, ജൂൺ 12, ജൂൺ 19, ജൂൺ 26 എന്നീ ദിവസങ്ങളിൽ റദ്ദാക്കും.
വെള്ളിയാഴ്ചകളിൽ നടത്തുന്ന സ൪വീസ് ജൂൺ ഒന്ന്, ജൂൺ എട്ട്, ജൂൺ 15, ജൂൺ 22, ജൂൺ 29 എന്നീ ദിവസങ്ങളിൽ മുംബൈ വഴിയാണ് തിരുവനന്തപുരത്തേക്ക് പോവുക.
മസ്കത്ത്- ഷാ൪ജ- കോഴിക്കോട്
തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ സ൪വീസ് പതിവു പോലെ തുടരും
ചൊവ്വ, ഞായ൪ തുടങ്ങിയ ദിവസങ്ങളിലെ സ൪വീസ് മേയ് 29, ജൂൺ മൂന്ന്, ജൂൺ അഞ്ച്, ജൂൺ പത്ത്, ജൂൺ 12, ജൂൺ 17, ജൂൺ 19, ജൂൺ 24, ജൂൺ 26 എന്നീ ദിവസങ്ങളിലേത് റദ്ദാക്കും.
സലാല-കോഴിക്കോട്
വെള്ളിയാഴ്ചകളിലെ കോഴിക്കോട് വിമാനം ജൂൺ ഒന്ന്, എട്ട്, 15, 22, 29 ദിവസങ്ങളിൽ തിരുവനന്തപുരം വഴിയാണ് കോഴിക്കോട്ടേക്ക്
പോവുക.
സലാല -കൊച്ചി -തിരുവനന്തപുരം
വ്യാഴാഴ്ചകളിൽ നടത്തുന്ന ഈ സ൪വീസ് ജൂൺ ഏഴ്, 14, 21, 28 തിയതികളിൽ കൊച്ചിയിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം യാത്രക്കാരെ റോഡ് മാ൪ഗം എത്തിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.