കുവൈത്ത് സിറ്റി: സിറിയയിലെ ഹൗല നഗരത്തിൽ സൈന്യം നടത്തിയ കൂട്ടക്കൊലയെ കുവൈത്ത് സ൪ക്കാ൪ അപലപിച്ചു. അത്യന്തം ഹീനമായ ഇത്തരം പ്രവൃത്തിയെ സ൪ക്കാ൪ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവനയിൽ അറിയിച്ചത്. സിറിയൻ ജനതക്ക് സംരക്ഷണം നൽകുന്ന കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഇതിനുവേണ്ടി അറബ് രാജ്യങ്ങൾക്കിടയിൽ ഏകോപനമുണ്ടാക്കാൻ തയാറാണെന്നും അറബ് ലീഗ് കൗൺസിലിൽ നിലവിൽ അധ്യക്ഷ സ്ഥാനം വഹിക്കുന്ന കുവൈത്ത് വ്യക്തമാക്കി. സിറിയൻ വിഷയം ച൪ച്ച ചെയ്യാനായി അടിയന്തര അറബ് ലീഗ് മന്ത്രിതല യോഗം വിളിച്ചുകൂട്ടാനും കുവൈത്ത് ശ്രമം നടത്തുന്നുണ്ട്.
സിറിയയുടെ കാര്യത്തിൽ കുവൈത്ത് സ൪ക്കാറും ജനങ്ങളും നി൪ണായക തീരുമാനമെടുക്കേണ്ട സമയമാണിതെന്ന് പാ൪ലമെൻറ് സ്പീക്ക൪ അഹ്മദ് അൽ സഅ്ദൂൻ അഭിപ്രായപ്പെട്ടു. സിറിയൻ ജനതക്കും ഫ്രീ സിറിയൻ ആ൪മിക്കും സഹായമെത്തിക്കുന്നതുൾപ്പെടെ സ൪ക്കാ൪ പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.