ശമ്പളം ലഭിച്ചിട്ട് 17 മാസം, കുമാരന്‍െറ ഉറക്കം ‘തട്ടിന്‍പുറത്ത്’

ഉമ്മുൽഖുവൈൻ:  ഉറക്കം തട്ടിൻ പുറത്ത്, വെപ്പ് വിറകടുപ്പിൽ. 35 കൊല്ലം മുമ്പ് ലോഞ്ചിലും മറ്റും എത്തിയപ്പോളുള്ള പ്രവാസിയുടെ ജീവിതമല്ല. മൂന്നര വ൪ഷം മുമ്പ്് മാത്രം മണലാരണ്യത്തിലെത്തിയ കാസ൪കോട് ബന്ധടുക്ക സ്വദേശി കെ. കുമാരൻെറ കഥയാണിത്. ഒന്നര ലക്ഷം രൂപ വിസക്ക് നൽകിയാണ് കുമാരൻ ഷാ൪ജയിലെ എ.സി കോൺട്രാക്റ്റിങ് കമ്പനിയിലേക്ക് വരുന്നത്. അബൂദബി, അൽഐൻ തുടങ്ങി പല സൈറ്റുകളിലും ജോലി ചെയ്തിരുന്ന കുമാരന് 17 മാസമായി ശമ്പളം കിട്ടിയിട്ട്.
ആദ്യം നടത്തിയയാൾ കമ്പനി വിറ്റപ്പോൾ വാങ്ങിയയാൾ ശമ്പളം നൽകുമെന്ന പ്രതീക്ഷയിലായിരുന്നു കുമാരനും മറ്റ് തൊഴിലാളികളും. ഇത് നടക്കാതായപ്പോൾ കൂട്ടത്തിലെ മലയാളികൾ നാട്ടിലേക്ക് പോയി. വീട്ടിൽ വളരുന്ന രണ്ട് പെൺമക്കളെയോ൪ത്ത് കുമാരൻ പിടിച്ചുനിന്നു. ഇപ്പോൾ പണിയും ഇല്ലാതായി. അല്ലറ ചില്ലറ പണികൾ തേടി പുറത്തിറങ്ങിയപ്പോൾ രണ്ടുതവണ സി.ഐ.ഡിയും പിടിച്ചു. അതോടെ റൂമിൽ ഇരിപ്പായി. വിവരമറിഞ്ഞ് ഇന്ത്യൻ അസോസിയേഷൻ, യൂത്ത് ഇന്ത്യ, സേവനം പ്രവ൪ത്തക൪ ഭക്ഷണമെത്തിക്കുന്നുണ്ട്. പാകം ചെയ്യാൻ ഗ്യാസില്ലാത്തതിനാൽ എവിടെ നിന്നോ കിട്ടിയ ചെറിയ അടുപ്പിൽ വിറക് സംഘടിപ്പിച്ചാണ് പാചകം. കുറെ മാസങ്ങളായി വാടകയോ വൈദ്യുതി ബില്ലോ ഉത്തരവാദിത്തപ്പെട്ടവ൪ അടക്കാത്തതിനാൽ വൈദ്യുതിയും നിലച്ചു. അസഹ്യമായ ചൂടിൽ നിന്ന് രക്ഷപ്പെടാൻ 35 അടിയോളം ഉയരമുള്ള കോണി ഘടിപ്പിച്ച് ടെറസ്സിൽ തുണി വിരിച്ചാണ് കിടപ്പ്. വാടകക്കാരൻ ഇടക്കിടക്ക് വന്ന് ബഹളമുണ്ടാക്കുന്നതിനാൽ ഈ സൗകര്യവും ഉടൻ നിലക്കാനാണ് സാധ്യത. കമ്പനിയുടെ ആൾക്കാരെ വിളിച്ചാൽ ഫോൺ എടുക്കുകയുമില്ല. എങ്ങിനെയെങ്കിലും നാട്ടിലെത്തണമെന്ന ആഗ്രഹത്തിലാണ് ഇപ്പോൾ കുമാരൻെറ ജീവിതം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.