വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട കാറുകള്‍ പൊലീസ് കണ്ടുകെട്ടി

സബ്ഹാൻ: വിമാനത്താവള പരിസരത്ത് ഉപേക്ഷിച്ച് ഉടമകൾ മുങ്ങിയ കാറുകൾ പൊലീസ് കണ്ടുകെട്ടി. 56 കാറുകളാണ് പൊലീസ് കണ്ടകെട്ടിയത്. മാസങ്ങളായി ഇവിടെ കിടക്കുന്ന ഈ കാറുകൾ എടുക്കാൻ ഉടമസ്ഥ൪ ആരും എത്താതിരുന്നതിനെ തുട൪ന്നാണ് പൊലീസ് നടപടി.
പാ൪ക്കിംഗ് ഏരിയയിലെ സ്ഥലപരിമിതി കാരണം  ഉടമസ്ഥരില്ലാതെ പൊടിപിടിച്ചുകിടന്ന കാറുകൾ നീക്കം ചെയ്യാൻ അധികൃത൪ തീരുമാനിക്കുകയായിരുന്നു. വിമാനത്താവളം വഴി സ്വന്തം നാടുകളിലേക്ക് പോയി മടങ്ങിവരാത്തവരുടേതാണ് ഇത്തരം കാറുകൾ എന്നാണ് അധികൃതരുടെ നിഗമനം. ഇതുകടാതെ കേസുകളിലും മറ്റും പെട്ട കാറുകൾ ചില൪ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് കടന്നുകളയുന്നതായും അധികൃത൪ കരുതുന്നു.
വിമാനത്താവള പരിസരത്ത് ട്രാഫിക് നിയമം ലംഘിച്ചതിന് ഒരാഴ്ചക്കിടെ 1000ഓളം വാഹനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. നിരോധിത മേഖലയിൽ പാ൪ക്ക് ചെയ്തതിനും വികലാംഗ൪ക്കായി നീക്കിവെച്ച പാ൪ക്കിംഗ് സ്ഥലം ഉപയോഗിച്ചതിനുമാണ് പിഴ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.