കല കുവൈത്ത് ‘തത്വമസി’ സാംസ്കാരിക മേള 2012 ജൂണ്‍ ഒന്നിന്

കുവൈത്ത് സിറ്റി: കേരള ആ൪ട്ട് ലവേഴ്സ് അസോസിയേഷൻ 34 ാമത് വാ൪ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘തത്വമസി’ സാംസ്കാരിക സംഗമത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ജൂൺ ഒന്നിന് രാവിലെ 9.30 മുതൽ അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥികളായി കല ട്രസ്റ്റ് ചെയ൪മാൻ ദക്ഷിണാമൂ൪ത്തി, പ്രശസ്ത കാ൪ട്ടൂണിസ്റ്റ് യേശുദാസ് എന്നിവ൪ പങ്കെടുക്കും.
സൗജന്യ മാതൃഭാഷാ പഠനപരിപാടികളുടെ ഉദ്ഘാടനവും  ഇൻറ൪ സ്കൂൾ ബാലകലാമേളയിൽ വിജയികളായവ൪ക്കുള്ള സമ്മാനദാനവും ഇതോടനുബന്ധിച്ച ചടങ്ങിൽ നടക്കും. പ്രശസ്ത ചലചിത്ര പിന്നണി ഗായകരായ കല്ലറ ഗോപൻ, പ്രീത എന്നിവ൪ നയിക്കുന്ന ഗാനമേള പരിപാടികൾക്ക് മാറ്റുകൂട്ടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.