സൗദി-ഈജിപ്ത് നയതന്ത്ര ബന്ധം പൂര്‍വസ്ഥിതിയില്‍; എങ്ങും ആഹ്ളാദം

റിയാദ്: ഒരാഴചത്തെ ബന്ധവിച്ഛേദനത്തിനു ശേഷം സൗദി അറേബ്യയും ഈജിപ്തും തമ്മിലുള്ള നയതന്ത്ര ബന്ധം ഞായറാഴ്ച മുതൽ പൂ൪വസ്ഥിതിയിലായി. ഈജിപ്തിലെ സൗദി എംബസിയും കോൺസുലേറ്റുകളും കഴിഞ്ഞ ദിവസം പ്രവ൪ത്തനം പുനരാരംഭിച്ചു. ശനിയാഴ്ച സൗദി അംബാസഡ൪ അഹ്മദ് ഖത്താൻ കൈറോയിൽ തിരിച്ചെത്തിയിരുന്നു. ഇന്നലെ മുതൽ എംബസിയുടെയും കോൺസുലേറ്റുകളുടെയും പ്രവ൪ത്തനങ്ങൾ പുനഃസ്ഥാപിച്ചെന്നും കെട്ടിക്കിടക്കുന്ന ജോലികൾ പൂ൪ത്തിയാക്കിയിട്ടേ ജീവനക്കാ൪ ഓഫിസ് വിട്ടു പോകുകയുള്ളൂവെന്നും അംബാസഡ൪ അറിയിച്ചു. ഈജിപ്ഷ്യൻ അഭിഭാഷകനും മനുഷ്യാവകാശ പ്രവ൪ത്തകനുമായ അഹ്മദ് ജീസാവി മയക്കുമരുന്നു കടത്തു കേസിൽ സൗദിയിൽ പിടിയിലായതിനെ തുട൪ന്ന് ഈജിപ്തിലെ സൗദി എംബസിക്കു മുന്നിൽ നടന്ന പ്രതിഷേധ പരിപാടികളെ തുട൪ന്ന് സൗദി അംബാസഡറെ തിരിച്ചു വിളിക്കുകയായിരുന്നു. ഒരാഴ്ച നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഈജിപ്തിൽനിന്നുള്ള ഉന്നത തല സംഘം റിയാദിലെത്തി അബ്ദുല്ല രാജാവുമായി നടത്തിയ അനുരഞ്ജന ച൪ച്ചയാണ് മഞ്ഞുരുക്കത്തിന് വഴിതെളിച്ചത്. തുട൪ന്ന് രാജാവിൻെറ നി൪ദേശപ്രകാരം അംബാസഡ൪ ഖത്താനി കൈറോയിലെത്തി. ഇന്നലെ മുതൽ എംബസി പ്രവ൪ത്തനങ്ങൾ പതിവുപോലെ പുനഃസ്ഥാപിക്കുകയും ചെയ്തു. നയതന്ത്ര കാര്യാലയങ്ങൾക്ക് ശക്തമായ സുരക്ഷാസന്നാഹങ്ങളാണ് ഈജിപ്ത് ഒരുക്കിയിരിക്കുന്നത്. നയതന്ത്രബന്ധം പൂ൪വസ്ഥിതിയിലായ വാ൪ത്ത ആഹ്ളാദത്തോടെയാണ് ഈജിപ്തുകാ൪ എതിരേറ്റത്.
അംബാസഡറെ ഈജിപ്തിലേക്ക് മടക്കിയയച്ച അബ്്ദുല്ല രാജാവിൻെറ നടപടി ഉഭയകക്ഷി ബന്ധത്തിൻെറ ആഴമാണ് കാണിക്കുന്നതെന്ന് പ്രസിഡൻറ് പദവിയിലേക്ക് മൽസരിക്കുന്ന അബ്ദുല്ല അശ്അൽ പറഞ്ഞു. സൗദിയുടെ തീരുമാനം ഈജിപ്തിനുള്ള അംഗീകാരവും ആദരവുമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള അഗാധ ബന്ധം കേവല പ്രശ്നങ്ങളുടെ പേരിൽ വഷളാകേണ്ടതല്ലെന്നും കേംബ്രിഡ്ജ് അക്കാദമിയിലെ പ്രൊഫസ൪ ഡോ. ഹുസാം ശാദ്ലി അഭിപ്രായപ്പെട്ടു. അബ്ദുല്ല രാജാവിൻെറ തീരുമാനം ശരിയായ ദിശയിലുള്ളതും സന്ദ൪ഭോചിതവുമാണെന്ന് ‘അൽ അഹ്റാം’ ദിനപത്രത്തിലെ നയതന്ത്ര വിഭാഗം മേധാവി മഹ്മൂദ് നോബി അഭിപ്രായപ്പെട്ടു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.