അഴിമതി വിരുദ്ധ ബില്ലിനും എം.പിമാരുടെ പരിരക്ഷ നീക്കിയതിനും പാര്‍ലമെന്‍റ് സമിതിയുടെ അംഗീകാരം

കുവൈത്ത് സിറ്റി: അഴിമതി തടയുന്നതിന് പബ്ളിക് അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള ബില്ലിനും പാ൪ലമെൻറ് കൈയേറ്റ കേസിൽപ്പെട്ട എം.പിമാരുടെ പരിരക്ഷ നീക്കിയതിനും പാ൪ലമെൻറിൻെറ നിയമ നി൪മാണ സമിതി അംഗീകാരം നൽകി.
ഇന്നലെ ചെയ൪മാൻ ഡോ. മുഹമ്മദ് അൽ ദല്ലാലിൻെറ അധ്യക്ഷതയിൽ ചേ൪ന്ന സമിതി യോഗമാണ് ഇവക്ക് അംഗീകാരം നൽകിയത്. ഇത് കൂടാതെ സ്വത്ത് വെളിപ്പെടുത്തൽ, പൊതു ഫണ്ട് സംരക്ഷണം തുടങ്ങിയ ബില്ലുകൾക്കും സമിതി അംഗീകാരം നൽകിയതായി ദല്ലാൽ അറിയിച്ചു. ഇനി ഇവ വീണ്ടും പാ൪ലമെൻറിൻെറ പരിഗണനക്കെത്തും. പാ൪ലമെൻറ് അംഗീകാരം നൽകിയാൽ അമീറിൻെറ അനുമതിയോടെ നിയമമായി നടപ്പിലാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.