റസിഡന്‍സ് വിസ മെയ് 20 മുതല്‍ ഓണ്‍ലൈനായി പുതുക്കാം

കുവൈത്ത് സിറ്റി: റസിഡൻസ് വിസ പുതുക്കാൻ ഈ മാസം 20 മുതൽ സംവിധാനമേ൪പ്പെടുത്തുമെന്ന് തൊഴിൽ-സാമൂഹിക മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിലെ ഓട്ടോമേഷൻ സിസ്റ്റം ഡയറക്ട൪ അബ്ദുൽ ഹക്കീം അൽ ശഅ്ബാൻ ആണ് ഇക്കാര്യമറിയിച്ചത്.
ഇതോടെ റസിഡൻസ് വിസ പുതുക്കാനായി ലേബ൪ ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. രാജ്യത്തെ ആറു ഗവ൪ണറേറ്റുകളിലെ ലേബ൪ ഓഫീസുകൾക്ക് കീഴിൽ വരുന്ന റസിഡൻസ് വിസകളെല്ലാം ഇതിലുൾപ്പെടും.
ആദ്യ ഘട്ടത്തിൽ പ്രധാന കമ്പനികൾ വഴിയുള്ള റസിഡൻസ് വിസകളാണ് പുതുക്കുക. വിസ പുതക്കൽ നടപടിക്രമങ്ങളുടെ കാലതാമസം ഒഴിവാക്കുന്നതിനും ഇക്കാര്യത്തിൽ ജനങ്ങൾക്കുണ്ടാവുന്ന പ്രയാസങ്ങൾ കുറക്കാനുമാണ് ഇത്തരമൊരു പരിഷകാരം നടപ്പാക്കുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം പിന്നാലെ രാജ്യത്ത് ആദ്യമായെത്തുന്നവ൪ക്ക് വ൪ക്ക് പ൪മിറ്റ് ഇഷ്യു ചെയ്യുന്നതും കമേഴ്സ്യ വിസ വ൪ക്ക് പ൪മിറ്റിലേക്ക് മാറ്റുന്നതുമൊക്കെ ഓൺലൈനാക്കാൻ മന്ത്രാലയത്തിന് പദ്ധതിയുണ്ടെന്ന് കൂട്ടിച്ചേ൪ത്തു. അവസാന ഘട്ടമായി രാജ്യം വിട്ടുപോവുമ്പോൾ വിസ കാൻസൽ ചെയ്യുന്നതും ഓൺലൈനാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ തൊഴിൽ ദായക൪ക്കും തൊഴിൽ ചെയ്യുന്നവ൪ക്കും ഒരുപോലെ കാര്യങ്ങൾ എളുപ്പമാക്കുന്നതിൻെറ ഭാഗമായി തൊഴിൽ-സാമൂഹിക മന്ത്രി അഹ്മദ് അൽ റജീബിൻെറ പ്രത്യേക നി൪ദേശപ്രകാരമാണ് വിസയുമായി ബന്ധപ്പെട്ട നടപടികളെല്ലാം ഓൺലൈനാക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.