കുവൈത്ത് സിറ്റി: മലയാളി യുവാവിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂ൪ അഴീക്കോട് കപ്പക്കടവ് കടവത്തുപുരയിൽ ശ്രീജേഷിനെയാണ് (31) ശനിയാഴ്ച ഖൈത്താനിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഒന്നര വ൪ഷം മുമ്പ് കുവൈത്തിലെത്തിയ ശ്രീജേഷ് ഖൈത്താനിലെ ബ്ളോക്ക് ഒമ്പതിലെ ഹൈവേ ടൈലേഴ്സിൽ ജീവനക്കാരനായിരുന്നു. ഇതിനടുത്തുതന്നെയുള്ള ബാച്ച്ല൪ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച റൂമിലെ മറ്റുള്ളവ൪ ജോലിക്കുപോവുമ്പോൾ ശ്രീജേഷ് ഉറങ്ങുകയായിരുന്നു. ശനിയാഴ്ച ഉച്ച വരെ ഡ്യൂട്ടിയുള്ളവ൪ തിരിച്ചെത്തിയപ്പോൾ റൂം അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം മുട്ടിയിട്ടും തുറക്കാതായപ്പോൾ എ.സിയുടെ വിടവിലൂടെ നോക്കിയപ്പോഴാണ് ശ്രീജേഷ് തുങ്ങിനിൽക്കുന്നത് കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിച്ചതിനെ തുട൪ന്ന് ഖൈത്താൻ പൊലീസ് സ്ഥലത്തെത്തി തുട൪ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഫ൪വാനിയ ആശുപത്രിയിലേക്ക് മാറ്റി.
ആത്മഹത്യ ചെയ്യാൻ തക്ക പ്രശ്നങ്ങളൊന്നും ശ്രീജേഷിനുള്ളതായി അറിയില്ലെന്ന് റൂമിൽ കൂടെ താമസിക്കുന്നവരും കുവൈത്തിലുള്ള ബന്ധു അജയനും പറഞ്ഞു. നാട്ടിലും പറയത്തക്ക പ്രശ്നങ്ങളൊന്നുമുള്ളതായി അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നാട്ടിലേക്ക് വിളിക്കൽ കുറവാണെന്നും വീട്ടുകാ൪ പരാതി പറയുന്നതിനെ തുട൪ന്ന് താൻ നി൪ബന്ധിക്കുമ്പോൾ മാത്രമാണ് വിളിക്കാറെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
താഴത്ത് ശേഖരൻെറയും കടവത്തുപുരയിൽ ശ്രീമതിയുടെയും മകനാണ്. സഹോദരിമാ൪: സപ്ന. ശ്രീജ, ഷീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.