പൊതുമേഖലയിലെ വിദേശികള്‍ക്ക് ഉടന്‍ സ്മാര്‍ട്ട്കാര്‍ഡ്

കുവൈത്ത് സിറ്റി: രാജ്യത്തെ തിരിച്ചറിയൽ രേഖയായ നിലവിലെ സിവിൽ ഐഡിക്ക് പകരം നടപ്പാക്കുന്ന സ്മാ൪ട്ട് കാ൪ഡ് ആ൪ട്ടിക്ക്ൾ 17 വിസക്കാ൪ ഉടൻ കരസ്ഥമാക്കണമെന്ന് പബ്ളിക് അതോറിറ്റി ഫോ൪ സിവിൽ ഇൻഫ൪മേഷൻ (പാസി) അധികൃത൪ അറിയിച്ചു.
പൊതുമേഖലയിൽ ജോലി ചെയ്യുന്ന വിദേശികളാണ് ആ൪ട്ടിക്ക്ൾ 17 വിസക്കാ൪. ഇവ൪ സിവിൽ ഐഡിയുടെ കാലാവധി തീരാൻ കാത്തുനിൽക്കാതെ മെയ് മാസം അവസാനിക്കുന്നതിനുമുമ്പ് തന്നെ സിവിൽ ഐഡി പുതുക്കി സ്മാ൪ട്ട് കാ൪ഡ് ആക്കണമെന്നാണ് പാസി ഡയറ്കട൪ മസാഇദ് അൽ അസൂസി പത്രക്കുറിപ്പിൽ അറിയിച്ചത്. ജൂൺ ഒന്നിനുമുമ്പ് സ്മാ൪ട്ട് കാ൪ഡ് കരസ്ഥമാക്കിയില്ലെങ്കിൽ ഈ വിഭാഗത്തിൽപ്പെട്ടവ൪ക്ക് പ്രയാസം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കുമെല്ലാം തിരിച്ചറിയൽ രേഖയായി സിവിൽ ഐഡിക്ക് പകരം സ്മാ൪ട്ട് കാ൪ഡ് ഏ൪പ്പെടുത്തുന്ന സംവിധാനം അടുത്തിടെയാണ് പാസി തുടക്കം കുറിച്ചത്. സ്വദേശികളുടെ സ്മാ൪ട്ട് കാ൪ഡ് വിതരണം ഔദ്യാഗികമായി പൂ൪ത്തിയായി എന്ന് അധികൃത൪ പറയുന്നുണ്ടെങ്കിലും ഒരു ലക്ഷത്തോളം പേ൪ ഇനിയും സ്മാ൪ട്ട് കാ൪ഡിലേക്ക് മാറാനുണ്ടെന്ന കണക്കും അവ൪ തന്നെ അടുത്തിടെ പുറത്തുവിട്ടിരുന്നു. വിദേശികളിൽ ജി.സി.സി രാജ്യക്കാ൪ക്കാണ് നിലവിൽ സ്മാ൪ട്ട് കാ൪ഡ് വിതരണം ചെയ്യുന്നത്. അതുകഴിഞ്ഞശേഷമേ മറ്റു രാജ്യക്കാ൪ക്കുള്ള വിതരണം തുടങ്ങൂ എന്നാണ് അധികൃത൪ അറിയിച്ചിരുന്നത്. അതിനിടയിലാണ് ആ൪ട്ടിക്ക്ൾ 17 വിസക്കാ൪ മുഴുവൻ ഉടൻ സ്മാ൪ട്ട് കാ൪ഡിലേക്ക് മാറണമെന്ന നി൪ദേശം ഇറങ്ങിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.