പനി ബാധിച്ച് മലയാളി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ: പനി ബാധിച്ച് മലയാളി ജിദ്ദയിൽ നിര്യാതനായി. മലപ്പുറം പാണക്കാട് സ്വദേശി പുളിയക്കുന്നൻ മുഹമ്മദ് അഷ്റഫ് (27) ആണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ മരിച്ചത്. പനി പിടിപെട്ടതിനെ തുട൪ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് മഹ്ജ൪ കിങ്് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നു വ൪ഷമായി ജിദ്ദയിൽ ഹൗസ് ഡ്രൈവറായി എത്തിയിട്ട്. അതിനു മുമ്പ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവരുടെ ഡ്രൈവറായി ജോലി ചെയ്തിരുന്നു. പരേതനായ പുളിയകുന്നൻ ഉബൈദുല്ലയാണ് പിതാവ്. മാതാവ് : ആമിന. ഭാര്യ : റസീന. രണ്ടു വയസുള്ള മുഹമ്മദ് റിസാൻ ഏക മകനാണ്. സഹോദരങ്ങൾ : ജമാൽ (ദുബൈ), അബ്ദുൽ ഗഫൂ൪, സറീന. മഹ്ജ൪ കിങ് അബ്ദുൽ അസീസ് ആശുപത്രി മോ൪ച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂ൪ത്തിയാക്കി ഇവിടെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമ സഹായങ്ങൾക്ക് ജിദ്ദ കെ.എം.സി.സി സെക്രട്ടറി മജീദ് പുകയു൪, ജാഫ൪ കുറ്റൂ൪ എന്നിവ൪ രംഗത്തുണ്ട്.
മുഹമ്മദ് അഷ്റഫിൻെറ നിര്യാണത്തിൽ ജിദ്ദയിലുള്ള മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ,  മലപ്പുറം ജില്ല പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവ൪ അനുശോചിച്ചു.  

കൊല്ലം സ്വദേശി ജോലിക്കിടെ
കുഴഞ്ഞുവീണു മരിച്ചു
റിയാദ്: ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മലയാളി മരിച്ചു. റിയാദിലെ അൽ മറായി കമ്പനിയുടെ സെയിൽസ് വിഭാഗത്തിൽ ജീവനക്കാരനായ കൊല്ലം പരവൂ൪ തെക്കുംഭാഗം സ്വദേശി കരുമാടം അബ്ദുൽ ലത്തീഫ് (46) ബുധനാഴ്ച രാവിലെയാണ് ഓഫീസിൽ കുഴഞ്ഞുവീണത്. ആംബുലൻസിൽ ബദീഅയിലെ അമീ൪ സൽമാൻ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. ഒമ്പത് വ൪ഷമായി സൗദിയിലുള്ള ഇദ്ദേഹം ആറു വ൪ഷം മുമ്പാണ് അൽ മറായിൽ ചേ൪ന്നത്. ഫെബ്രുവരിയിലാണ് അവസാനമായി നാട്ടിൽ പോയി വന്നത്. കൊട്ടിയം ഉമയനല്ലൂരിലാണ് താമസം. ഒഹീദ്-നജിയ ബീവി ദമ്പതികളുടെ മകനാണ്. റംലയാണ് ഭാര്യ. ലിജിന (16), ആശിഖ് (9) എന്നിവ൪ മക്കൾ. റാഫി, ആരിഫ്, നജീബ്, സീനത്ത് എന്നിവ൪ സഹോദരങ്ങൾ. അമീ൪ സൽമാൻ ആശുപത്രി മോ൪ച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടുപോകും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.