ജിദ്ദ: റിയാദിലെ മാൻ പവ൪ കമ്പനിയിലേക്ക് കേരളത്തിൽനിന്ന് റിക്രൂട്ട് ചെയ്ത 47പേരിൽ ജിദ്ദയിലെ ഒരു സ്ഥാപനത്തിന് കൈമാറിയ 14 തൊഴിലാളികൾ സഹായം അഭ്യ൪ഥിച്ച് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചു.
കൊല്ലം കുണ്ടറയിലെ ഒരു ട്രാവൽ ഏജൻസിയാണത്രെ 85,000രൂപ വീതം വാങ്ങി ഇവരെ സൗദിയിലെത്തിച്ചത്. നാട്ടിൽനിന്നുണ്ടാക്കിയ കരാറിൽ 1200റിയാൽ ശമ്പളവും 10മണിക്കൂ൪ ജോലിയുമാണ്. ഒരു മാസത്തിനകം ഇഖാമ എടുത്തുകൊടുക്കാമെന്നും ഏറ്റിരുന്നു. റിയാദ് വിമാനത്താവളത്തിൽ വന്നിറങ്ങിയത് മുതൽ കഷ്ടപ്പാടായിരുന്നു. ഇവരെ കൂട്ടാൻ ആരും ഉണ്ടായിരുന്നില്ല. രാത്രി ഒരു മണിക്കാണ് ടാക്സി പിടിച്ച് കമ്പനിയിലെത്തിയത്. പുതിയ കരാറിൽ അവിടെ വെച്ച് നി൪ബന്ധിച്ചു ഒപ്പിടീച്ചുവത്രെ. അതിന് വിസമ്മതിച്ചവരോട് എക്സിറ്റ് അടിച്ചുതരാൻ 5000റിയാൽ വേണമെന്ന് ശഠിച്ചു. പുതിയ കരാ൪ പ്രകാരം 800റിയാലാണ് ശമ്പളം. 16മണിക്കൂ൪ വരെ പണിയെടുപ്പിച്ചെങ്കിലും ഓവ൪ടൈം വകയിൽ ഒന്നും നൽകിയില്ല. മുന്നുമാസം ജോലി ചെയ്തിട്ടും ആകെ നൽകിയത് 800റിയാൽ മാത്രം. ഇതുവരെ ഇഖാമ എടുത്തുനൽകിയുമില്ല.
അതിനിടയിൽ, കഴിഞ്ഞമാസം ഇവരിൽ 14പേരെ ജിദ്ദയിലെ ഒരു കമ്പനിക്ക് കൈമാറി. എല്ലാവരെയും ഒരു മുറിയിലാണത്രെ കുത്തിനിറച്ചിരിക്കുന്നത്. കൈയിൽ കാശില്ലാത്തത് കൊണ്ട് ഭക്ഷണം പോലും കിട്ടാതെയായി. തള൪ന്നവശരായ തങ്ങൾക്ക് ജോലി ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞപ്പോൾ മുറിയിൽനിന്ന് ഇറക്കിവിട്ടു. നിസ്സഹായാവസ്ഥയിൽ ഇവ൪ ശറഫിയ ഒ.ഐ.സി.സി ഭാരവാഹികളുടെ സഹായം തേടി. തൽക്കാലം ഒ.ഐ.സി.സി ഇവ൪ക്ക് അഭയം നൽകിയിട്ടുണ്ട്. താഹി൪ ആമയൂരിൻെറ നേതൃത്വത്തിൽ ഇവരുടെ ദയനീയാവസ്ഥ സാമൂഹിക ക്ഷേമ കോൺസൽ എസ്.ഡി മൂ൪ത്തിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരിക്കയാണ്. ഇവരുടെ പരാതിയിൽ കോൺസുലേറ്റ് നടപടികളാരംഭിച്ചിട്ടുണ്ടെന്ന റിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.