ഐ.എസ്.ഡി. കാര്‍ണിവെലിന് വന്‍ ജനപങ്കാളിത്തം

മസ്കത്ത്: ദാ൪സൈത് ഇന്ത്യൻ സ്കൂൾ വികസനപ്രവ൪ത്തനത്തിന് ഫണ്ട് സമാഹരിക്കുന്നതിന് സംഘടിപ്പിച്ച കാ൪ണിവെലിന് തുടക്കമായി. ‘ടൈംസ് ഓഫ് ഒമാൻ’ ചെയ൪മാൻ മുഹമ്മദ് ഈസാ ആൽ സദ്ജാലി ഉദ്ഘാടനം ചെയ്ത മേളയിലേക്ക് ഇന്നലെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മുൻ മജ്ലിസുശൂറാംഗം ഉമ൪ ബിൻ അലി ബിൻ അബ്ദുല്ല ആൽഹുസൈനി മുഖ്യാഥിതിയായിരുന്നു.ആക൪ഷകങ്ങളായ മൽസരങ്ങളും പ്രദ൪ശനങ്ങളും ഒരുക്കിയാണ് മേളയുടെ സംഘാടക൪ കാണികളെ കാ൪ണിവെലിലേക്ക് എതിരേറ്റത്. കരകൗശല വസ്തുക്കളുടെ പ്രദ൪ശനത്തിന് പുറമെ, ഫേസ് പെയൻറിങ്, വിവിധയിനം കളികൾ, ബംഗീ ജമ്പിങ്, ഹെന്ന, മാജിക്ഷോ എന്നിവക്കും അവസരമൊരുക്കിയിട്ടുണ്ട്. സ്കൂൾ മാനേജ്മെൻറും രക്ഷിതാക്കളും കൈകോ൪ത്ത് സംഘടിപ്പിക്കുന്ന മേളക്ക് ഇന്നലെ ആവേശകരമായ തുടക്കമാണ് ലഭിച്ചതെന്ന് സംഘാടക൪ പറഞ്ഞു. ഇന്നും തുടരുന്ന മേളയിലേക്ക് ഒരു റിയാലാണ് പ്രവേശനഫീസ്. മേളയിൽ നിന്ന് ലഭിക്കുന്ന വരുമാനം സ്കൂളിന് പുതിയ കെട്ടിടം നി൪മിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുമാണ് വിനിയോഗിക്കുകയെന്ന് സംഘാടക൪ പറഞ്ഞു. വിവിധ വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഭക്ഷണപ്രിയ൪ക്കായി റസ്റ്റോറൻറുകളുടെ ഫുഡ് സ്റ്റാളുകളുമുണ്ട്. ഉദ്ഘാടന ചടങ്ങിൽ എസ്.എം.സി. പ്രസിഡൻറ് എൻ. ഓമനകുട്ടൻ, ഹംസ പറമ്പിൽ, ക്രിസ്റ്റഫ൪, പ്രിൻസിപ്പലിൻെറ ചുമതലവഹിക്കുന്ന ഡോ. സുഭാഷ് ബി. നായ൪ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.