ഭരണഘടനാ പരിഷ്കരണം: നിര്‍ദേശങ്ങള്‍ രാജാവ് ഏറ്റുവാങ്ങും

മനാമ: ദേശീയ സംവാദത്തിൽ ഉന്നയിക്കപ്പെട്ട ഭരണഘടനാ നി൪ദേശങ്ങൾ പാ൪ലമെൻറിലും ശൂറാ കൗൺസിലിലും അംഗീകരിക്കപ്പെടുകയും അവ രാജാവിന് സമ൪പ്പിക്കുകയും ചെയ്യുമെന്ന് രാജാവിൻെറ ഇൻഫ൪മേഷൻ ഉപദേഷ്ടാവ് നബീൽ യഅ്ഖൂബ് അൽഹമ൪ പറഞ്ഞു. ദേശീയ സമിതിയുടെ പ്രത്യേക ചടങ്ങിൽ ഇത് കൈമാറും. ജനാധിപത്യത്തിൻെറയും പരിഷ്കരണത്തിൻെറയും പുതിയ ഒരു അധ്യായം ഇതുവഴി സാധ്യമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
താഴെ ചേ൪ക്കുന്നവയാണ് സുപ്രധാന നി൪ദേശങ്ങൾ: ദേശീയ സമിതി അധ്യക്ഷൻ ശൂറാ കൗൺസിൽ അധ്യക്ഷന് പകരം പാ൪ലമെൻറ് അധ്യക്ഷനായിരിക്കും. പ്രധാനമന്ത്രിയെ ഒഴിവാക്കാൻ  10 എംപിമാ൪ക്ക് ആവശ്യപ്പെടാൻ അനുവാദമുണ്ടായിരിക്കും. പാ൪ലമെൻറിൻെറ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിൽ പ്രധാനമന്ത്രിയെ ഒഴിവാക്കാൻ ആവശ്യപ്പെടാവുന്നതാണ്. ദേശീയ സമിതി അംഗീകരിക്കുന്ന നിയമം രണ്ട് ആഴ്ച്ചക്കുള്ളിൽ രാജാവിന് സമ൪പ്പിക്കേണ്ടതാണ്. ഭരണം ഏറ്റെടുത്ത് 30 ദിവസത്തിനുള്ളിൽ സ൪ക്കാ൪ പരിപാടികൾ പ്രധാനമന്ത്രി സമ൪പ്പിക്കേണ്ടതാണ്. സ൪ക്കാരിൻെറ പരിപാടികൾ പാ൪ലമെൻറ് അംഗീകരിച്ചില്ലെങ്കിൽ പാ൪ലമെൻറിനെയോ സ൪ക്കാരിനെയോ രാജാവിന് പിരിച്ചുവിടാവുന്നതാണ്. ശൂറാകൗൺസിൽ അധ്യക്ഷൻെറയോ, പാ൪ലമെൻറ് അധ്യക്ഷൻെറയോ അഭിപ്രായം സ്വീകരിച്ച് രണ്ട് സഭകളെയും പിരിച്ചുവിടാൻ രാജാവിന് അനുവാദമുണ്ടായിരിക്കും. മറ്റ് രാജ്യങ്ങളുടെ പൗരത്വമില്ലാത്ത ബഹ്റൈൻ പൗരത്വം കിട്ടി 10 വ൪ഷം പൂ൪ത്തിയായവ൪ക്ക് ശൂറാ കൗൺസിലിൽ അംഗത്വത്തിന് അ൪ഹതയുണ്ടാകും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.