വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വന്‍ തട്ടിപ്പ്: ‘മിസ്റ്റര്‍ കാഷ്’ പിടിയില്‍

ദുബൈ: വിദേശ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരുന്ന വ്യാജ ക്രെഡിറ്റ് കാ൪ഡുകൾ ഉപയോഗിച്ച് വൻ തോതിൽ തട്ടിപ്പ് നടത്തിയ പ്രതിയെ ഷാ൪ജ പൊലീസ് പിടികൂടി. ‘മിസ്റ്റ൪ കാഷ്’ എന്ന് പൊലീസ് പേരിട്ട നൈജീരിയൻ വംശജനാണ് അറസ്റ്റിലായത്. ഏറെ നാളായി രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ ഇയാൾ വ്യാജ ക്രെഡിറ്റ് കാ൪ഡുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിവരികയായിരുന്നു.
ഈ കാ൪ഡുകളിലേറെയും മോഷ്ടിച്ചതും സ്വന്തമായി നി൪മിച്ചതുമായിരുന്നുവെന്ന് ഷാ൪ജ പൊലീസ് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരിൽ ചിലരെയാണ് ഇയാൾ ഇതിനായി ഉപയോഗിച്ചിരുന്നത്. വിദേശത്തുനിന്ന് എത്തിക്കുന്ന ക്രെഡിറ്റ് കാ൪ഡുകൾ ഉപയോഗിച്ച് പണം പിൻവലിച്ചു നൽകിയാൽ നിശ്ചിത ശതമാനം അവ൪ക്ക് കമീഷനായി നൽകും. ചില സ്ഥാപനങ്ങളിൽ ഒന്നിലേറെ പേ൪ ഇയാളുടെ കണ്ണികളായി പ്രവ൪ത്തിച്ചിരുന്നു.
തട്ടിപ്പിനെ കുറിച്ച് വ്യാപക പരാതി ലഭിച്ചതോടെ പൊലീസ് പ്രതിക്കായി രാജ്യത്തുടനീളം വല വിരിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം സമാനമായ തട്ടിപ്പിന് ശ്രമിക്കുന്നതിനിടെയാണ് ഇയാൾ വലയിലായത്. വ്യാജ ക്രെഡിറ്റ് കാ൪ഡ് ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള ശ്രമം നടത്തിയ ഉടൻ സ്ഥലത്തെത്തിയ പൊലീസ് സമ൪ഥമായി പിടികൂടുകയായിരുന്നു. വ്യാജ പേരുകളിൽ എടുത്തവയും നമ്പ൪ തിരുത്തിയതുമായ നിരവധി ക്രെഡിറ്റ് കാ൪ഡുകൾ ഇയാളുടെ പക്കൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കാ൪ഡുകൾക്കു പുറമെ മൊബൈൽ ഫോണുകൾ, കമ്പ്യൂട്ട൪ ഉപകരണങ്ങൾ, പണം കൈമാറിയതിൻെറ രേഖകൾ എന്നിവയും കണ്ടെടുത്തു.
രാജ്യത്ത് ഇടക്കിടെ സന്ദ൪ശനം നടത്തുന്ന ഒരാളാണ് കാ൪ഡുകൾ കൈമാറിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് പറഞ്ഞു. ഇവ രാജ്യത്ത് പല൪ക്കായി കൈമാറുന്ന ഇടനിലക്കാരൻ കൂടിയായിരുന്നു ‘മിസ്റ്റ൪ കാഷ്’. അംഗീകൃത വിസയിൽ രാജ്യത്ത് കഴിഞ്ഞുവന്ന ഇയാളുടെ പ്രധാന തൊഴിലും തട്ടിപ്പ് തന്നെയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ ഷാ൪ജ പബ്ളിക് പ്രോസിക്യൂഷന് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.