ഷാര്‍ജയില്‍ കഴിഞ്ഞയാഴ്ച രണ്ട് ആത്മഹത്യകള്‍

ദുബൈ: ഷാ൪ജയിൽ കഴിഞ്ഞയാഴ്ച രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി സ്ത്രീയും പുരുഷനും ആത്മഹത്യ ചെയ്തു. കെട്ടിടത്തിൽ നിന്ന് ചാടിയാണ് ഇരുവരും മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു രണ്ട് സംഭവങ്ങളും.
ലേക് പൊലീസ് സ്റ്റേഷൻ പരിധിയിലെ അപാ൪ട്ട്മെൻറിൻെറ 31ാം നിലയിൽ നിന്ന് ചാടി ഏഷ്യൻ യുവതിയാണ് മരിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ബാൽക്കണിയിൽ നിന്ന് താഴെ പാ൪ക്ക് ചെയ്ത വാഹനത്തിൻെറ മുകളിൽ പതിച്ച യുവതി തൽക്ഷണം മരിച്ചു.
ഈ സംഭവം കഴിഞ്ഞ് എതാനും മണിക്കൂറുകൾക്കുള്ളിലാണ് രണ്ടാമത്തെ ആത്മഹത്യ. തൊഴിൽ രഹിതനായ യമൻ യുവാവ് താമസിക്കുന്ന കെട്ടിടത്തിൻെറ 12ാം നിലയിൽ നിന്ന് ചാടുകയായിരുന്നു. ജമാൽ അബ്ദുന്നാസ൪ സ്ട്രീറ്റിലെ ഫ്ളാറ്റിലെ അടുക്കളയുടെ ബാൽക്കണിയിൽ നിന്നാണ് നാൽപതുകാരനായ ഇയാൾ ചാടിയത്. മാതാപിതാക്കളും സഹോദരിയും മൂന്ന് സഹോദരൻമാരുമുള്ള യുവാവിന് നേരിയ തോതിലുള്ള മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.