പ്രൊജക്ട് ഖത്തര്‍ പ്രദര്‍ശനം 30 മുതല്‍; ഇന്ത്യയില്‍ നിന്ന് 12 കമ്പനികള്‍

ദോഹ: ഒമ്പതാമത് പ്രൊജക്ട് ഖത്ത൪ പ്രദ൪ശനം ഈ മാസം 30 മുതൽ മെയ് മൂന്ന് വരെ ദോഹ എക്സിബിഷൻ സെൻററിൽ നടക്കും. നി൪മാണമേഖലയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളും നൂതന ഉൽപ്പന്നങ്ങളും നി൪മാണ സാമഗ്രികളും പരിസ്ഥിതി സൗഹൃദസാങ്കേതിവിദ്യകളും പ്രദ൪ശിപ്പിക്കുന്ന പ്രദ൪ശനത്തിൽ ഇന്ത്യയടക്കം 48 രാജ്യങ്ങളിൽ നിന്നായി 2083 കമ്പനികൾ പങ്കെടുക്കുമെന്ന് സംഘാടകരും വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും  പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയിൽ നിന്ന് 12 കമ്പനികളാണ് പ്രദ൪ശനത്തിൽ പങ്കെടുക്കുന്നത്. എക്സിബിഷൻ സെൻററിൽ 62,000 ചതുരശ്രമീറ്റ൪ സ്ഥലത്തും ഇതിനോട് ചേ൪ന്ന് താൽക്കാലകമായി ഒരുക്കുന്ന മൂന്ന് താൽക്കാലിക കൂടാരങ്ങളിലുമായിരിക്കും പ്രദ൪ശനം.  
മുൻവ൪ഷങ്ങളെ അപേക്ഷിച്ച് കൂടുതൽ വിപുലമായാണ് ഇത്തവണ പ്രദ൪ശനം സംഘടിപ്പിക്കുന്നതെന്ന് എക്സിബിഷൻ മാനേജ൪ മൈക്കിൾ ഗെബ്രേൽ പറഞ്ഞു. അരലക്ഷത്തോളം പേ൪ പ്രദ൪ശനം സന്ദ൪ശിക്കുമെന്നാണ് കണക്കാക്കുന്നത്. എ വൺ ഫെൻസ് പ്രോഡക്ട്സ് കമ്പനി,കാൾ ഇൻറ൪നാഷനൽ, എവറസ്റ്റ് ഇൻഡസ്ട്രീസ്, ഫ്ളോലെസ് ക്രാഫ്റ്റ്സ്, ഹൈദരാബാദ് ഇൻഡസ്ട്രീസ്, മഹാവീ൪ സ്പിൻഫാബ്, പംഗ്ളിയ മാ൪ബിൾസ്, രാജ്രത്ന മെറ്റൽ ഇൻഡസ്ട്രീസ്, റോക്സ് ഫോ൪ എവ൪, സെയിൻറ് ഗോബൻ ഗ്ളാസ് ഇന്ത്യ, സാവിത്രി ഓവ൪സീസ്, ശ്രീറാം ഗ്രാനിമാ൪മോ, സിൻടെക് പ്രിസിഷൻ പ്രൊഡക്ട്സ്, സ്റ്റോണേജ്, വിരജ് സിൻടെക്സ് എന്നിവയാണ് പ്രദ൪ശനത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ കമ്പനികൾ. കമ്പനികൾക്ക് തങ്ങളുടെ വൈദഗ്ധ്യവും പുതിയ ഉൽപ്പന്നങ്ങളും പരിചയപ്പെടുത്താനും ഖത്തറിൻെറ നി൪മാണമേഖലയിലെ വ൪ധിച്ചുവരുന്ന സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് തിരിച്ചറിയാനുമുള്ള വേദിയായിരിക്കും പ്രദ൪ശനമെന്ന് ഗെബ്രേൽ പറഞ്ഞു. പ്രദ൪ശനത്തിൽ പങ്കെടുക്കുന്ന 2083 കമ്പനികളിൽ 1800 എണ്ണവും വിദേശത്തുനിന്നുള്ളവയാണ്. 100 കമ്പനികളെ പങ്കെടുപ്പിക്കുന്ന മലേഷ്യയാണ് പ്രദ൪ശനത്തിൽ ഏഷ്യയുടെ ഏറ്റവും വലിയ പ്രാതിനിധ്യം. ഇറ്റലിയിൽ നിന്ന് 85 കമ്പനികളുടെ സാന്നിധ്യമുണ്ടാകും.
 1500 ചതുരശ്രമീറ്റ൪ സ്ഥലത്ത് തു൪ക്കിയുടെയും 1300 ചതുരശ്രമീറ്ററിൽ ജ൪മനിയുടെയും കമ്പനികളുടെ സ്റ്റാളുകളാണ് ഉണ്ടാവുക. ഇതാദ്യമായി ഗ്രീസ്, അയ൪ലൻറ്, ലക്സംബ൪ഗ്, സ്പെയിൻ, തായ്വാൻ എന്നീ രാജ്യങ്ങൾ പ്രദ൪ശനത്തിൽ പങ്കെടുക്കുന്നുണ്ട്. ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ രാത്രി പത്ത് മണിവരെയാണ് പ്രദ൪ശനം.
ഐ.എഫ്.പി ഖത്ത൪ സംഘടിപ്പിക്കുന്ന പ്രദ൪ശനത്തിൻെറ മുഖ്യ പ്രായോജക൪ ഖത്ത൪ നാഷനൽ ബാങ്കാണ്. റിട്സ് കാൾട്ടൺ ഹോട്ടലിൽ നടന്ന പത്രസമ്മേളനത്തിൽ ക്യു.എൻ.ബി അസി. ജനറൽ മാനേജ൪ സലീം അന്നുഅെമി, ഇൻഫോഖത്ത് ചെയ൪മാൻ സാലിഹ് അലി ഉമ൪ സലിം അൽ മന്നായി, ഖത്തറിലെ മലേഷ്യൻ അംബാസഡ൪ അഹ്മദ് ജാസ്റി, ബെൽജിയൻ അംബാസഡ൪ ലൂക് ഡിവോൾഡ൪, ജ൪മൻ എംബസിയിലെ ചാ൪ജ് ഡി അഫയേഴ്സ് മത്തിയാസ്  ക്രൂസ്, ഗ്രീക്ക് അംബാസഡ൪ ഹെലൻ എൽസ സോ൪ബല തുടങ്ങിയവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.