ലണ്ടനിലെ ബഹ്റൈന്‍ എംബസിക്ക് സമീപം തീവ്രവാദികള്‍ പിടിയില്‍

മനാമ: ലണ്ടനിലെ ബഹ്റൈൻ എംബസിക്ക് സമീപം രണ്ട് തീവ്രവാദികളെ പിടികൂടിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ ഉച്ചക്ക് ലണ്ടൻ സമയം 1.30ഓടെയാണ് സംഭവം. സമീപത്തെ കെട്ടിടത്തിൽനിന്നാണ് ഇവ൪ ബഹ്റൈൻ എംസി ലക്ഷ്യമാക്കി ചാടിയത്. ഇവ൪ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ ബഹ്റൈൻ ആവശ്യപ്പെട്ടു. എംബസി ജീവനക്കാ൪ക്ക് ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കണമെന്നും വിദേശകാര്യ മന്ത്രാലയം ബ്രിട്ടീഷ് ഗവൺമെൻറിനോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.