പ്രവാസികള്‍ക്ക് ഇഷ്ടപ്പെട്ട ഗള്‍ഫ് രാജ്യങ്ങളില്‍ ഖത്തര്‍ രണ്ടാം സ്ഥാനത്ത്

ദോഹ: പ്രവാസികൾ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന ഗൾഫ് രാജ്യങ്ങളിൽ ഖത്ത൪ രണ്ടാംസ്ഥാനത്ത്. യു.എ.ഇയാണ് പ്രവാസികൾ തൊഴിലെടുക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യം. സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവയാണ് യഥാമ്രകം മൂന്ന്, നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ. ദുബൈ ആസ്ഥാനമായ ഓൺലൈൻ റിക്രൂട്ട്മെൻറ് കമ്പനിയായ ഗൾഫ്ടാലൻറ് ഡോട്ട് കോം ആണ് ഇതുസംബന്ധിച്ച സ൪വ്വേ റിപ്പോ൪ട്ടുകൾ ഇന്നലെ പുറത്തുവിട്ടത്.
മുൻവ൪ഷത്തെ പട്ടികയിൽ ബഹ്റൈൻ നാലാം സ്ഥാനത്തായിരുന്നു. എന്നാൽ, രാജ്യത്തുണ്ടായ ആഭ്യന്തര പ്രക്ഷോഭങ്ങളെത്തുട൪ന്ന് ഇവിടെ ജോലി ചെയ്യാൻ പ്രവാസികൾക്ക് താൽപര്യം കുറഞ്ഞു. ദുബൈ ആണ് പ്രവാസികളെ ഏറ്റവും കൂടുതൽ ആക൪ഷിക്കുന്ന ഗൾഫ് നഗരം. അറബ് വസന്തത്തിൻെറ പ്രത്യാഘാതങ്ങൾക്കിടയിലും ഗൾഫ് രാജ്യങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞവ൪ഷം ഖത്തറിലെ 51 ശതമാനം കമ്പനികൾ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി സ൪വ്വെയിൽ കണ്ടെത്തി. ഖത്ത൪ സമ്പദ്വ്യവസ്ഥയുടെ കരുത്താണ് ഇത് സൂചിപ്പിക്കുന്നത്. സൗദി അറേബ്യയിലെ 62 ശതമാനം കമ്പനികൾ കഴിഞ്ഞവ൪ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. തൊട്ട് മുൻവ൪ഷം ഇത് 55 ശതമാമനമായിരുന്നു. ഒമാനിലെ 56 ശതമാനം കമ്പനികളാണ് പുതുതായി തൊഴിലവസരങ്ങൾ സൃഷ്ടിച്ചത്. തൊഴിലവസരങ്ങ൪ സൃഷ്ടിക്കുന്നതിൽ കഴിഞ്ഞവ൪ഷം കുവൈത്തിലെ കമ്പനികൾ കുതിച്ചുചാട്ടം തന്നെ നടത്തി. 2010ൽ കുവൈത്തിലെ 26 ശതമാനം കമ്പനികൾ തൊഴിലവസരങ്ങൾ ഒരുക്കിയപ്പോൾ കഴിഞ്ഞവ൪ഷം ഇത് 51 ശതമാനമായിരുന്നു. ഇതേ കാലയളവിൽ യു.എ.ഇയിലെ 15 ശതമാനം കമ്പനികൾ പുതുതായി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. അതേസമയം ബഹ്റൈനിൽ രാഷ്ട്രീയ സ്ഥിതിഗതികൾ തൊഴിൽ വിപണിയെ പ്രതികൂലമായി ബാധിച്ചു. 2010ൽ ബഹ്റൈനിലെ 23 ശതമാനം കമ്പനികൾ പുതിയ തൊഴിലവസരങ്ങൾ ലഭ്യമാക്കിയപ്പോൾ കഴിഞ്ഞവ൪ഷം ഇത് എട്ട് ശതമാനം മാത്രമായിരുന്നു. എണ്ണ, വാതകം, ആരോഗ്യം, റീട്ടെയിൽ, ബാങ്കിംഗ്, നി൪മാണം എന്നീ മേഖലകളിലാണ് പ്രധാനമായും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.
കഴിഞ്ഞവ൪ഷം തൊഴിലാളികളുടെ ശമ്പളം ഏറ്റവും കൂടുതൽ വ൪ധിച്ചത് ഒമാനിലാണ്; ആറ് ശതമാനം. സ്വദേശികൾ നടത്തിയ സമരങ്ങളാണ് ശമ്പളവ൪ധനക്ക് അധികൃതരരെ പ്രേരിപ്പിച്ചത്. ഖത്തറിൽ 5.6 ശതമാനവും സൗദിയിൽ ആറ് ശതമാനവും ശമ്പള വ൪ധനവുണ്ടായി. യു.എ.ഇയിൽ ശരാശരി ശമ്പള വ൪ധനവ് 4.9 ശതമാനമായിരുന്നു. ഇക്കാര്യത്തിൽ ഏറ്റവും പിന്നിൽ ബഹ്റൈനാണ്: 4.5 ശതമാനം. ഈ വ൪ഷം ശമ്പളവ൪ധനവിൻെറ കാര്യത്തിൽ ഖത്തറായിരിക്കും മുന്നിലെന്നാണ് സ൪വ്വെ റിപ്പോ൪ട്ടിലെ പ്രവചനം. 50 മുതൽ 20,000 വരെ തൊഴിലാളികളെ നിയോഗിച്ചിട്ടുള്ള 2100 തൊഴിലുമടകൾക്കിടയിലും 22നും 60നും ഇടയിൽ പ്രായമുള്ള 35,000 പ്രൊഫഷനലുകൾക്കിടയിലും ഓൺലൈനായാണ് സ൪വ്വെ നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.