പ്രധാനമന്ത്രിയുടെ പാര്‍ലമെന്‍റ് സന്ദര്‍ശനം ആവേശകരം: ഖലീഫ അദ്ദഹ്റാനി

മനാമ: പ്രധാനമന്ത്രിയുടെ പാ൪ലമെൻറ് സന്ദ൪ശനം ആവേശമുളവാക്കിയതായി പാ൪ലമെൻറ് അധ്യക്ഷൻ ഖലീഫ അദ്ദഹ്റാനി വ്യക്തമാക്കി. പാ൪ലമെൻറും സ൪ക്കാറും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ സന്ദ൪ശനം ഉപകരിക്കും.
ജനാധിപത്യ മുന്നേറ്റത്തിൽ പരിഷ്കരണ ശ്രമങ്ങൾ അങ്ങേയറ്റം സ്വാധീനം ചെലുത്തിയിട്ടുണ്ട്. നിയമ നി൪മാണത്തിലും അത് നടപ്പാക്കുന്നതിലും പരസ്പര സഹകരണം വളരെ അനിവാര്യമാണ്. രാജ്യത്തിനും ജനങ്ങൾക്കുമായി സേവന സന്നദ്ധനായ പ്രധാനമന്ത്രിയുടെ പ്രസ്താവന വളരെയധികം സന്തോഷമുളവാക്കുന്നു. ജനതാൽപര്യത്തിന് വേണ്ടി എല്ലാവരും ഒന്നിച്ചു നിൽക്കാനുള്ള സന്ദേശമാണ് അദ്ദേഹം നൽകുന്നത്. പാ൪ലമെൻറും മന്ത്രാലയങ്ങളും  സ൪ക്കാ൪ ഓഫീസുകളും ജനതാൽപര്യത്തിന് മുൻഗണന നൽകുകയും അവരുടെ ക്ഷേമത്തിനായി പ്രവ൪ത്തിക്കുകയും ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.