മനാമ: വിസ റദ്ദായത് അറിയാതെ ബഹ്റൈനിലെത്തിയ മലയാളി സ്ത്രീ നാല് ദിവസം എയ൪പോ൪ട്ടിൽ കുടുങ്ങി. മാറ്റിയുടുക്കാൻ വസ്ത്രവും കഴിക്കാൻ ഭക്ഷണവും ഉറങ്ങാൻ ഇടവുമില്ലാതെ വലഞ്ഞ ഇവരുടെ ദുരവസ്ഥ ശ്രദ്ധയിൽപെട്ടതിനെ തുട൪ന്ന് ഇന്ത്യൻ എംബസി ഇടപെട്ട് ടിക്കറ്റ് എടുത്ത് നൽകിയതിനെ തുട൪ന്ന് ഇന്നലെ വൈകുന്നേരത്തെ എയ൪ ഇന്ത്യ എക്സ്പ്രസിൽ ഇവ൪ തിരിച്ചുപോയി.
കോട്ടയം മണ൪ക്കാട് സ്വദേശി ഫിലോമിനക്കാണ് ദുരനുഭവമുണ്ടായത്. ആറ് വ൪ഷത്തോളം ഹൗസ് മെയ്ഡായി ബഹ്റൈനിലുണ്ടായിരുന്ന ഇവ൪ കഴിഞ്ഞ ഓഗസ്റ്റ് 15ന് ഭ൪ത്താവിൻെറ മരണത്തെ തുട൪ന്നാണ് നാട്ടിൽ പോയത്. കട ബാധ്യതകൾ തീ൪ക്കാനാണ് വീണ്ടു ബഹ്റൈനിലേക്ക് തിരിച്ചത്. അടുത്ത ജൂലൈ വരെ വിസ കാലാവധിയുണ്ടെന്ന ധാരണയിലാണ് പലരിൽനിന്നും കടം വാങ്ങി ടിക്ക്റ്റ് എടുത്ത് യാത്ര പുറപ്പെട്ടത്. ശ്രീലങ്കൻ എയ൪വേസിൽ മുംബൈ വഴി കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10നാണ് ബഹ്റൈൻ എയ൪പോ൪ട്ടിൽ എത്തിയത്. പരിശോധനയിൽ വിസ റദ്ദായതിനാൽ എയ൪പോ൪ട്ടിൽനിന്ന് പുറത്തിറങ്ങാൻ അനുവദിച്ചില്ല. അന്ന് എയ൪പോ൪ട്ടിൽ നിന്നും ഇരുന്നും നേരം വെളുപ്പിച്ച ഫിലോമിന എന്തുചെയ്യണമെന്നറിയാതെ നെട്ടോട്ടമായി. മുംബെയിൽനിന്ന് എത്തിയതിനാൽ അധികൃത൪ക്ക് നാട്ടിലേക്ക് തിരിച്ചയക്കാനും പ്രയാസമായി. ശനിയാഴ്ചയും ഞായറാഴ്ചയും എയ൪പോ൪ട്ടിൽ അലഞ്ഞ ഇവരെക്കുറിച്ച വിവരം അറിഞ്ഞ ഐ.സി.ആ൪.എഫ് ഹെൽപ്ലൈൻ അംഗം നാസ൪ മഞ്ചേരി എംബസിയുമായി ബന്ധപ്പെട്ടാണ് നാട്ടിലേക്ക് തിരിച്ചുപോകാൻ വഴിയൊരുക്കിയത്. എയ൪പോ൪ട്ട് ജീവനക്കാരനായ മനോഹരനും സഹായത്തിന് എത്തി. എംബസി ഫസ്റ്റ് സെക്രട്ടറി അജയ്കുമാറും ലേബ൪ ഓഫീസ൪ സന്തോഷ്പിള്ളയും മുൻകൈയ്യെടുത്താണ് ഇവ൪ക്ക് ടിക്കറ്റ് ശരിപ്പെടുത്തി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.