ആ കുട്ടികളുടെ പ്രാര്‍ഥന സഫലമാകുന്നു; റസാഖിന്‍െറ മോചനത്തിന് ഇനി ‘ദിയ’ കണ്ടെത്തണം

ഖമീസ് മുശൈത്ത്: സൗദി ജയിലിൽ കഴിയുന്ന പിതാവിൻെറ മോചനത്തിന്നായി കരളുരുകി കരയുന്ന അഞ്ചുപൈതങ്ങളുടെ പ്രാ൪ഥന ഫലം കണ്ടുതുടങ്ങി. പ്രമാദമായ സെൻമോൻ വധക്കേസിൽ 17വ൪ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട കണ്ണൂ൪ ഇരിക്കൂ൪ സ്വദേശി അബ്ദുറസാഖിനും വധശിക്ഷക്ക് വിധിക്കപ്പെട്ട ഒന്നാം പ്രതി മലപ്പുറം വഴിക്കടവ് സ്വദേശി സജിത് സേതുമാധവനും  ‘ദിയ’വാങ്ങി മാപ്പു നൽകാൻ തയാറാണെന്ന് സെൻമേൻെറ കുടുംബം കഴിഞ്ഞ ദിവസം അബ്ഹ കോടതിയെ അറിയിച്ചതോടെ മോചനത്തിൻെറ വഴി പ്രത്യക്ഷപ്പെട്ടിരിക്കയാണ്്. സജിത് സേതുമാധവൻ എന്ന ഷാജിമോന് വേണ്ടി നേരത്തെ തന്നെ അയാളുടെ കുടുംബവും ഖമീസിലെ മാധ്യമപ്രവ൪ത്തകരും മറ്റും ചേ൪ന്നു ‘ദിയ’ നൽകാൻ പണം കണ്ടെത്തിയ സ്ഥിതിക്ക് ഇനി റസാഖിൻെറ കാര്യത്തിലാണ് സുമനസ്സുകളുടെ ഭാഗത്തുനിന്ന് വല്ല നീക്കവും ഉണ്ടാവേണ്ടത്.
അബ്ഹ കോടതിയിൽ കഴിഞ്ഞ മാസം കേസ് പുന൪വിചാരണക്ക് വന്നപ്പോൾ തന്നെ പ്രതികൾക്ക് മാപ്പു നൽകാൻ സന്നദ്ധമാണോ എന്ന് ജഡ്ജിമാ൪ സെൻമോൻെറ ജ്യേഷ്ഠൻ ജോ൪ജിനോട് ആരാഞ്ഞിരുന്നു. അങ്ങനെ ഞായറാഴ്ച കേസ് വീണ്ടും പരിഗണനക്ക് വന്നപ്പോൾ ‘ദിയ’ (നഷ്ടപരിഹാരം ) നൽകുകയാണെങ്കിൽ ഇരുവ൪ക്കും മാപ്പ് നൽകാൻ സെൻമോൻെറ കുടുംബം സന്നദ്ധമാണെന്ന് അറിയിച്ചത്. മൂന്നുലക്ഷം റിയാൽ ‘ദിയ’യായി കിട്ടണം  എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 20ദിവസത്തിനകം പണം കോടതിയിൽ ഹാജരാക്കണം. പ്രതികൾ ‘ദിയ’ നൽകാൻ തയാറാണെന്ന് അറിയിച്ചുവെങ്കിലും അബ്ദുറസാഖിനെ സംബന്ധിച്ചിടത്തോളം ജയിലിൽ കിടന്ന് എങ്ങനെ പണം കണ്ടെത്തുമെന്നത് ചോദ്യചിഹ്നമാണ്. ഒന്നാം പ്രതിയുടെ കാര്യത്തിൽ സാമൂഹിക പ്രവ൪ത്തക൪ രംഗത്തിറങ്ങിയാണ് നഷ്ടപരിഹാരത്തുക സ്വരൂപിച്ചത്. റസാഖിൻെറ ഖമീസിലെയും ജിദ്ദയിലെയും ചില സുഹൃത്തുക്കൾ ഈ വിഷയത്തിൽ നേരത്തെ തന്നെ ചില ശ്രമങ്ങൾ നടത്തിയെങ്കിലും പല കാരണങ്ങളാൽ വിജയിച്ചില്ല. സാമ്പത്തികമായി നന്നേ പ്രയാസപ്പെടുന്ന കുടുംബമാണ് അബ്ദുറസാഖിൻേറത്. കുടുംബനാഥൻ ജയിലിലായതോടെ ഭാര്യ വാഹിദയും അഞ്ചുമക്കളും പലരുടെയും കാരുണ്യത്തിലാണ് ജീവിച്ചുപോകുന്നത്. ഒരു ദു൪ബലനിമിഷത്തിൽ വന്നുഭവിച്ച ജീവിത ദുരന്തം കുഞ്ഞുപൈതങ്ങളെ പോലും വല്ലാതെ പരീക്ഷിക്കുകയാണ്. റസാഖിൻെറ മോചനത്തിനുള്ള പോംവഴി കാണേണ്ടത് സൗദിയിലെ സാമൂഹിക പ്രവ൪ത്തകരുടെയും സുമനസ്സുകളുടെയും ബാധ്യതയായി മാറിയിരിക്കയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.