മൂന്നുമാസം അജ്ഞാത നിലയില്‍ മോര്‍ച്ചറിയില്‍ കിടന്ന ഇന്ത്യക്കാരന്‍െറ മൃതദേഹം തിരിച്ചറിഞ്ഞു

റിയാദ്: മാസങ്ങളോളം കൃത്യമായ വിവരങ്ങളില്ലാതെ ആശുപത്രി മോ൪ച്ചറിയിൽ കിടന്ന് സൗദി പൊലീസിന് തലവേദനയായ മൃതദേഹങ്ങളിൽ ഒന്ന് തിരിച്ചറിയാൻ മലയാളി സാമൂഹി പ്രവ൪ത്തകൻ തുണയായി. റിയാദ് ശുമൈസിയിലെ കിങ് സഊദ് ആശുപത്രി മോ൪ച്ചറിയിൽ മൂന്നുമാസമായി കിടക്കുന്ന മൃതദേഹം മും¥ൈബ സ്വദേശി മുഹമ്മദ് ഇസ്മാഇൽ അബ്ബാസ് ശൈഖിൻേറതാണെന്ന് നോ൪ക്ക കൺസൾട്ടൻറ് ശിഹാബ് കൊട്ടുകാടിൻെറ ശ്രമഫലമായാണ് തിരിച്ചറിഞ്ഞത്.
കഴിഞ്ഞയാഴ്ച റിയാദിൽ മരിച്ച ‘അറബ് ന്യൂസ്’ ഐ.ടി വിഭാഗം ജീവനക്കാരൻെറ മരണാനന്തര നടപടികൾക്കായി ദീറ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തിരിച്ചറിയാതെ കിടക്കുന്ന രണ്ട് മൃതദേഹങ്ങളുടെ കാര്യം സ്റ്റേഷൻ മേധാവി ശിഹാബിനെ അറിയിച്ചത്.  മൃതദേഹങ്ങൾ സംബന്ധിച്ച് പരിമിതമായ വിവരങ്ങളേ പൊലീസ് റെക്കോ൪ഡിലുണ്ടായിരുന്നുള്ളൂ. മുഹമ്മദ് ഇസ്മാഇലിൻെറ ഫയലിൽ ശുമൈസി ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ റിപ്പോ൪ട്ടും ഒളിച്ചോടിയവരുടെ പട്ടികയിൽപെടുത്തി ‘ഹുറൂബാ’ക്കിയ ജവാസാത്ത് രേഖയുടെ പക൪പ്പുമാണുണ്ടായിരുന്നത്. മുഹമ്മദ് ഇസ്മാഇൽ എന്ന പേരും ഇന്ത്യൻ പൗരനാണെന്ന സൂചനയും രേഖയിലുണ്ടായിരുന്നു. ഇഖാമ നമ്പരും രേഖപ്പെടുത്തിയിരുന്നു.  ഇഖാമ നമ്പരുപയോഗിച്ച് ശിഹാബ് ജവാസാത്തിൽനിന്ന് പാസ്പോ൪ട്ട് നമ്പ൪ സംഘടിപ്പിച്ചു. പാസ്പോ൪ട്ട് നമ്പ൪ ഉപയോഗിച്ച് ഇന്ത്യൻ എംബസി പാസ്പോ൪ട്ട് വിഭാഗത്തിലെ കമ്പ്യൂട്ട൪ നെറ്റ്വ൪ക്കിൽനിന്ന് പാസ്പോ൪ട്ട് വിവരങ്ങൾ ശേഖരിച്ചു. മുംബൈ സ്വദേശിയാണെന്നും പിതാവ് അബ്ബാസ് ശൈഖും മാതാവ് സൈത്തൂനും ഭാര്യ ശബാനയുമാണെന്ന് മനസിലാകുന്നത് അങ്ങിനെയാണ്. ഈ വിവരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന വീട്ടിലെ ടെലിഫോൺ നമ്പരിൽ വിളിച്ചപ്പോൾ ഭാര്യ ശബാനയെ ഫോണിൽ കിട്ടി. മുഹമ്മദ് ഇസ്മാഇലിൻെറ വീടല്ലേ എന്ന് ചോദിച്ചപ്പോൾ ഭാര്യയാണെന്നും മൂന്നുനാല് മാസമായി യാതൊരു വിവരമില്ലെന്നും ആശങ്കയുടെ ചുവയുള്ള മറുപടിയാണ് കിട്ടിയത്. മരണവിവരം അറിയിച്ചപ്പോൾ ഭാര്യ പൊട്ടിക്കരഞ്ഞെന്നും കുടുംബാംഗങ്ങളിൽ മറ്റാരോ ആണ് പിന്നെ ഫോണിൽ സംസാരിച്ചതെന്നും ശിഹാബ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. നാലു മാസമായത്രെ മുഹമ്മദ് ഇസ്മാഇൽ നാട്ടിലേക്ക് വിളിച്ചിട്ട്. എന്തു പറ്റിയെന്ന് അറിയാതെ ആശങ്കയിലായിരുന്നു കുടുംബം. അന്വേഷിക്കാൻ മാ൪ഗങ്ങളില്ലാത്തതിനാൽ വിഷമിച്ചുകഴിയുമ്പോഴാണ് ശിഹാബിൻെറ വിളി ചെന്നത്. മൃതദേഹം നാട്ടിൽ അയക്കാൻ വേണ്ട സമ്മത പത്രമുൾപ്പടെയുള്ള രേഖകൾ അയച്ചുതരാൻ  എംബസിയിലെ ഡെത്ത് വിങ് അറ്റാഷെ എസ്.കെ റെജോറിയോ കുടുംബത്തോട് നി൪ദേശിച്ചു.
 രേഖകൾ കിട്ടിയാലുടൻ സ്പോൺസറെ കണ്ടെത്തി നടപടിക്രമങ്ങൾ പൂ൪ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കാൻ കഴിയുമെന്ന് ശിഹാബ് പറഞ്ഞു. മൂന്നുമാസം മുമ്പാണ് മരണം സംഭവിച്ചിരിക്കുന്നത്. സ്പോൺസറായിരിക്കണം ‘ഹുറൂബ്’ രേഖയുടെ പക൪പ്പ് ആശുപത്രിയിലെത്തിച്ചതെന്ന് സംശയിക്കുന്നു. ഒളിച്ചോടിപ്പോയ ആളാണെന്ന് കാണിച്ച് ഉത്തരവാദിത്തത്തിൽനിന്നൊഴിവാകാൻ സ്വീകരിച്ച മുൻകരുതലായിരിക്കണം ഇതെന്ന് കരുതുന്നു. മറ്റൊരു ഇന്ത്യക്കാരൻെറ മൃതദേഹവും അജ്ഞാതാവസ്ഥയിൽ മോ൪ച്ചറിയിലുണ്ട്. അതിൻെറ ഫയലിൽ പേര് പോലും വ്യക്തമല്ലത്രെ. ശിഹാബ് അന്വേഷണം തുടരുകയാണ്. മുഹമ്മദ് ഇസ്മാഇലിൻെറ പാസ്പോ൪ട്ട് വിവരങ്ങൾ ശേഖരിക്കാൻ ശിഹാബിനെ സഹായിച്ചത് എംബസി പാസ്പോ൪ട്ട് സെക്ഷനിലെ ജീവനക്കാരായ ഗാന്ധി, മഹേഷ്, ജലീൽ എന്നിവരാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.