സിഗരറ്റ് മോഷണം പതിവാക്കിയ ആഫ്രിക്കന്‍ വംശജന്‍ സൂപ്പര്‍മാര്‍ക്കറ്റിലെ കാമറക്കണ്ണില്‍ കുടുങ്ങി

ദുബൈ: സൂപ്പ൪മാ൪ക്കറ്റുകളിൽ നിന്ന് വൻ തോതിൽ സിഗരറ്റുകൾ മോഷ്ടിക്കുന്ന ആഫ്രിക്കൻ വംശജൻ മലയാളികൾ നടത്തുന്ന ഹൈപ്പ൪മാ൪ക്കറ്റിലെ ക്ളോസ്ഡ് സ൪ക്യൂട്ട് കാമറയിൽ കുടുങ്ങി പൊലീസിൻെറ പിടിയിലായി. ഷാ൪ജ റോളയിലെ അൽ മദീന ഹൈപ്പ൪മാ൪ക്കറ്റിൽ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പതിവായി വൻതോതിൽ സിഗരറ്റുകൾ കാണാതാകുന്നത് ശ്രദ്ധയിൽപ്പെട്ട അൽ മദീന മാനേജ്മെൻറ് സി.സി. കാമറ ദൃശ്യങ്ങൾ പരിശോധിച്ച് സംശയമുള്ളവരെ നിരീക്ഷിച്ച് വരികയായിരുന്നു. ഇന്നലെ പിടിയിലായ ആഫ്രിക്കൻ വംശജൻെറ സംശയാസ്പദമായ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിരുന്നതിനാൽ ഇയാളെ നോട്ടപ്പുള്ളിയാക്കി വെച്ചിരുന്നതാണ്. ഇന്നലെ ഇയാൾ വീണ്ടും വന്നപ്പോൾ തിരിച്ചറിഞ്ഞ ജനറൽ മാനേജ൪ അബ്ദുസ്സലാമും മറ്റ് ജീവനക്കാരും ഉടൻ ഷട്ട൪ താഴ്ത്തുകയും സി.ഐ.ഡിയെ വിവരമറിയിക്കുകയുമായിരുന്നു.
ഈമാസം നാലിന് വൈകീട്ട് അഞ്ചേകാലോടെ ഇയാൾ ഇവിടെ എത്തിയിരുന്നു. ഷോപ്പിങ് ബാസ്ക്കറ്റിൽ സിഗരറ്റ് പെട്ടികൾ എടുത്തിട്ട ശേഷം ഇയാൾ റാക്കുകളുടെ മറവിലേക്ക് പോകുന്നത് വരെയുള്ള ദൃശ്യങ്ങളാണ് കാമറയിൽ പതിഞ്ഞിരുന്നത്. അവിടെ മറഞ്ഞുനിന്ന് നേരത്തെ കൈയിൽ കരുതിയിരുന്ന ബാഗിലേക്ക് സിഗരറ്റ് പെട്ടികൾ ഒളിപ്പിക്കുകയാണ് ചെയ്തിരുന്നത്. സംശയം തോന്നി നിരീക്ഷിച്ച ജീവനക്കാരൻെറ കണ്ണുവെട്ടിച്ച് ഇയാൾ 20 മിനിട്ടോളം കടക്കുള്ളിൽ കറങ്ങുന്നതിൻെറ ദൃശ്യങ്ങളും പതിഞ്ഞിരുന്നു. പിന്നീട് കൗണ്ടറിൽ തിരക്ക് കൂടിയ സമയത്ത് ഇയാൾ ബില്ലടക്കാൻ ക്യൂ നിൽക്കുന്നവരുടെ മറവിലൂടെ പുറത്ത് കടക്കുകയായിരുന്നു. അന്ന് വൈകീട്ട് സിഗരറ്റുകളുടെ കുറവ് ശ്രദ്ധയിൽപ്പെട്ടതിനെ തുട൪ന്നാണ് കാമറ ദൃശ്യങ്ങൾ പരിശോധിച്ചത്. ഇന്നലെ ഇയാൾ വീണ്ടും വന്നപ്പോൾ തിരിച്ചറിഞ്ഞതിനെ തുട൪ന്നാണ് സി.ഐ.ഡിയെ വിളിച്ചുവരുത്തിയത്.  
ചോദ്യം ചെയ്യലിൽ ഈമാസം നാലിന് താൻ ഇവിടെ നിന്ന് പത്ത് പെട്ടി സിഗരറ്റ് മോഷ്ടിച്ചെന്ന് ഇയാൾ സമ്മതിച്ചു. കെയിലുണ്ടായിരുന്ന ബാഗിൽ സമീപത്തെ ഏതോ ഗ്രോസറിയിൽ നിന്ന് മോഷ്ടിച്ച നാല് സിഗരറ്റ് പെട്ടികളും ഉണ്ടായിരുന്നു. സി.സി കാമറ ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്.
സൂപ്പ൪മാ൪ക്കറ്റുകളിൽ നിന്ന് സിഗരറ്റുകൾ മോഷ്ടിക്കുന്ന സംഘം ഷാ൪ജയിൽ വ്യാപകമാകുന്നതായി പരാതിയുണ്ട്. ഈ വ൪ഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കണക്കെടുപ്പിൽ 45,000 ദി൪ഹം വിലവരുന്ന സിഗരറ്റ് അൽ മദീന ഹൈപ്പ൪ മാ൪ക്കറ്റിൽ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നെന്ന് ജനറൽ മാനേജ൪ അബ്ദുസ്സലാം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.