ദോഹ: പീഡനം സഹിക്കാനാവാതെ വീടുവിട്ടതിനെത്തുട൪ന്ന് മോഷണക്കുറ്റം ആരോപിച്ച് സ്പോൺസ൪ നൽകിയ കേസിൽ നിന്ന് മലയാളിയെ കോടതി കുറ്റവിമുകതനാക്കി. തിരുവനന്തപുരം ബീമാപള്ളി സ്വദേശി അഹമ്മദ് കബീറിനെയാണ് സ്പോൺസറുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് കണ്ട് കോടതി വെറുതെ വിട്ടത്.
അഹമ്മദ് കബീ൪ കഴിഞ്ഞ ഫെബ്രുവരിയിലാണ് അസീസിയയിലെ വീട്ടിൽ ഡ്രൈവറായി ജോലിക്കെത്തിയത്. 20,000 രൂപ നൽകി കണ്ണൂ൪ സ്വദേശിയായ സുനിൽ എന്നയാൾ വഴിയാണ് വിസ സംഘടിപ്പിച്ചത്. ഡ്രൈവ൪ജോലിക്ക് പുറമെ വീട്ടിലെ ശുചീകരണ ജോലികളടക്കം ചെയ്യേണ്ടി വന്ന തനിക്ക് ഭക്ഷണം പോലും സമയത്ത് നൽകിയില്ലെന്ന് അഹമ്മദ് കബീ൪ പറയുന്നു. പലപ്പോഴും അറബിയുടെ ഭാര്യ ഉൾപ്പെടെയുള്ളവരുടെ ക്രൂരമായ മ൪ദനങ്ങൾ ഏൽക്കേണ്ടിവന്നു. തുട൪ന്ന് ഇന്ത്യൻ ് എംബസിയിൽ പരാതി നൽകി. എംബസി നി൪ദേശപ്രാകരം സി.ഐ.ഡിയിൽ ഹാജരായ അഹമ്മദ് കബീ൪ കിടക്കാനിടമില്ലാതെ ദിവസങ്ങളോളം ഇന്ത്യൻ എംബസിക്ക് സമീപത്തെ പാ൪ക്കിൽ കഴിഞ്ഞത് അന്ന് ‘ഗൾഫ്മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു.
എംബസിയിൽ പരാതി നൽകിയതിൽ കുപിതനായ സ്പോൺസ൪ അഹമ്മദ് കബീ൪ ഒരുലക്ഷം റിയാൽ വിലയുള്ള റോളക്സ് വാച്ചും മൂവായിരം റിയാലും മോഷ്ടിച്ചതായി കേസ് നൽകി. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുട൪ന്ന് ഇദ്ദേഹത്തെ ദോഹ കോടതി വെറുതെവിട്ടു. തുട൪ന്ന് സ്പോൺസ൪ ജയിലിൽ നിന്ന് ഇറക്കിക്കൊണ്ടുപോയ അഹമ്മദ് കബീറിനെ ദിവസങ്ങളോളം മുറിയിൽപൂട്ടിയിട്ടു. വീണ്ടും പഴയതുപോലെ ജോലി തുട൪ന്നെങ്കിലും അഞ്ച് മാസമായിട്ടും ശമ്പളം നൽകിയില്ല. ക്രൂരമായ മ൪ദനങ്ങൾ വീണ്ടും പതിവായി. ഇതോടെ പിന്നെയും എംബസിയെ സമീപിച്ചു. തുട൪ന്ന് പഴയ മോഷണക്കേസുമായി സ്പോൺസ൪ വീണ്ടും അൽ സദ്ദ് കോടയിലെത്തി. ഈ കേസിലാണ് കോടതി ഇപ്പോൾ കുറ്റവിമുക്തനാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.