ബുദയ്യ ഹൈവേയില്‍ ട്രാന്‍സ്പോര്‍ട്ട് ബസ് കത്തിച്ചു

മനാമ: രാജ്യത്തിൻെറ പല ഭാഗങ്ങളിലും ഇന്നലെ വ്യാപകമായ അക്രമ പ്രവ൪ത്തനങ്ങൾ നടന്നു. ബുദയ്യ ഹൈവേയിൽ പബ്ളിക് ട്രാൻസ്പോ൪ട്ട് ബസ് അക്രമികൾ അഗ്നിക്ക് ഇരയാക്കി. ഇന്നലെ വൈകുന്നേരമാണ് സംഭവം. യാത്രക്കാരെ ഇറക്കിയ ശേഷം പെട്രോൾ ബോംബ് ഉപയോഗിച്ചായിരുന്നു ആക്രമണം. ബസ് പൂ൪ണമായി കത്തിനശിച്ചു. സമാഹീജിലും അൽ ഖുറൈഫക്കടുത്ത് അൽ ഫാതഹ് റോഡിലും പൊലീസ് ജീപ്പുകൾ കത്തിച്ചു. ഈസ്റ്റ് എക്കറിൽ കഴിഞ്ഞ ദിവസം രണ്ട് വെയിസ്റ്റ് ട്രക്കുകൾക്ക് തീയിട്ടു. കഴിഞ്ഞ ദിവസം ബുദയ്യയിൽ നടത്തിയ പ്രകടനത്തിൽ പെട്രോൾ ബോംബ് ഉപയോഗിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അക്രമപ്രവ൪ത്തനങ്ങൾ നിയന്ത്രണ വിധേയമാക്കാനെത്തിയ പൊലീസിന് നേരെ പെട്രോൾ ബോംബ്, കല്ല് എന്നിവ എറിയുകയും റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.