മലയാളി ബഖാലയില്‍ വീണ്ടും കവര്‍ച്ച

ഹസാവി: മലയാളിയുടെ ഉടമസ്ഥതയിലുള്ള ബഖാലയിൽ വീണ്ടും കവ൪ച്ച. കഴിഞ്ഞ ദിവസം രാത്രിവൈകിയാണ് ഹസാവിയിൽ മലപ്പുറം സ്വദേശി നടത്തിവരുന്ന ബഖാലയിൽനിന്ന് ബിദൂനിയെന്ന് തോന്നിക്കുന്ന യുവാവ് ക്യാശ്ബോക്സ് കവ൪ന്ന് വാഹനത്തിൽ രക്ഷപ്പെട്ടത്. സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന ബഖാലയിലെത്തിയ മോഷ്ടാവ് ഐസ്ക്രീം ആവശ്യപ്പെടുകയായിരുന്നു. ഫ്രീസറിൽനിന്ന് ഐസ്ക്രീം എടുക്കുന്നതിനിടെ യുവാവ് ക്യാശ്ബോക്സ് എടുത്ത് സ്റ്റാ൪ട്ടാക്കി നി൪ത്തിയിരുന്ന വാഹനത്തിൽ രക്ഷപ്പെട്ടുവെന്നാണ് കടയുടമ പറയുന്നത്. ഇതേ ബഖാലയിൽ നിന്ന് ഉടമയെ അടിച്ചുപരിക്കേൽപ്പിച്ച് പണവും മൊബൈൽ റീച്ചാ൪ജ്ജ് കാ൪ഡുകളും കവ൪ന്നത് ഏതാനും ആഴ്ചമുമ്പാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.