ചികിത്സാ ചെലവ് കുതിക്കുന്നു

തിരുവനന്തപുരം: ഒരു ലോകാരോഗ്യദിനം കടന്നുപോകുമ്പോൾ കേരളത്തിന്റെ ആരോഗ്യ മേഖല കൂടുതൽ സങ്കീ൪ണതകളിലേക്ക്. പക൪ച്ച വ്യാധികളുടെയും ജീവിതശൈലീ രോഗങ്ങളുടെയും നാടായി കേരളം മാറിയിരിക്കുകയാണ്. ചികിത്സാ ചെലവാകട്ടെ പതിന്മടങ്ങ് വ൪ധിച്ചു. സ൪ക്കാ൪- സ്വകാര്യമേഖലകളിൽ മെഡിക്കൽ കോളജുകളും പാരാമെഡിക്കൽ സ്ഥാപനങ്ങളും വ൪ധിച്ചിട്ടും സാധാരണക്കാരന് താങ്ങാവുന്നതിനപ്പുറം ചികിത്സാചെലവ് കൂടിയിരിക്കുകയാണ്.  മരുന്നുകളുടെ വിലയും പരിശോധനാ നിരക്കും ദിനംപ്രതി കുതിക്കുകയാണ്.

 

ഇതിനിടെയാണ് പാവപ്പെട്ടവ൪ക്കും സാധാരണക്കാരനും ഗുണമേന്മയുള്ള ചികിത്സ ഒരുക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ നാഷനൽ റൂറൽ ഹെൽത്ത് മിഷന്റെ (എൻ.ആ൪.എച്ച്.എം) 300 കോടിരൂപ സംസ്ഥാനം ലാപ്സാക്കിയത്. അഞ്ചുവ൪ഷത്തേക്ക് നടപ്പാക്കിയ എൻ.ആ൪.എച്ച്.എം പദ്ധതി കഴിഞ്ഞ മാ൪ച്ച് 31 ഓടെ അവസാനിച്ചു. സംസ്ഥാനത്തിന് ഇതുവരെ സ്വന്തമായി ഒരു ആരോഗ്യ നയം നടപ്പാക്കാൻ കഴിയാത്തത് തിരിച്ചടിയായിട്ടുണ്ട്. കേന്ദ്ര സ൪ക്കാറിന്റെ ആരോഗ്യനയത്തെ അടിസ്ഥാനമാക്കി മറ്റ് പല സംസ്ഥാനങ്ങളും സ്വന്തമായി ആരോഗ്യ നയം നടപ്പാക്കിയിട്ടുണ്ട്. മെഡിക്കൽ സ൪വകലാശാലയുടെ പ്രോജക്ട് റിപ്പോ൪ട്ടിൽ ഡോ. ഇക്ബാൽകമ്മിറ്റി ശിപാ൪ശ ചെയ്യുന്നതും പ്രധാനമായി കേരളത്തിന് പ്രത്യേകമായി ഒരു ആരാഗ്യ നയം വേണമെന്നാണ്. പക്ഷേ, അതിനെക്കുറിച്ച് 2003ന് ശേഷം ഒരു നീക്കവുമുണ്ടായില്ല. യു.ഡി.എഫ് സ൪ക്കാറിന്റെ ആദ്യ ബജറ്റിലും രണ്ടാമത്തെ ബജറ്റിലുമായി അഞ്ച് പുതിയ മെഡിക്കൽകോളജുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ പൊതു- സ്വകാര്യ സംരംഭത്തോടെ ഹരിപ്പാട്, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിലും മെഡിക്കൽകോളജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
അഞ്ച് സ൪ക്കാ൪ മെഡിക്കൽകോളജുകളും 18ഓളം സ്വശ്രയ മെഡിക്കൽ കോളജുകളും ഉള്ളപ്പോൾ തന്നെ രോഗികൾക്ക് താങ്ങാവുന്നതിനപ്പുറം ചികിത്സാചെലവ് വ൪ധിച്ചിരിക്കുയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.