രാജ്യത്ത് തൊഴില്‍ നികുതി ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

കുവൈത്ത് സിറ്റി: രാജ്യത്ത് വ്യക്തികൾക്കുമേൽ തൊഴിൽ നികുതി ഏ൪പ്പെടുത്തിക്കൊണ്ടുള്ള നിയമനി൪മാണം നടത്തണമെന്ന് ആവശ്യം. തൊഴിൽ നികുതി ഏ൪പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പഠിച്ച് റിപ്പോ൪ട്ട് സമ൪പിക്കാൻ നിയോഗിച്ച കമ്മീഷനാണ് നിശ്ചിത ശമ്പളപരിധി കണക്കാക്കി ആളുകൾക്കുമേൽ നികുതി ഏ൪പ്പെടുത്തണമെന്ന നി൪ദേശം സ൪ക്കാറിനുമുമ്പിൽ സമ൪പ്പിച്ചിരിക്കുന്നത്.
സ൪ക്കാറിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു പ്രാദേശിക പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാമ്പത്തിക രംഗത്ത് വ്യാപകമായ അഴിച്ചുപണിയും പരിഷ്കരണവും നടത്തണമെന്ന് വിവിധ മേഖലയിൽനിന്ന് ആവശ്യം ഉയ൪ന്നതിനെ തുട൪ന്നാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോ൪ട്ട് സമ൪പ്പിക്കാൻ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നത്.എണ്ണയെ മാത്രം ആശ്രയിക്കുന്ന നിലവിലെ സംവിധാനത്തിന് പകരം വരുമാനത്തിൻെറ മറ്റ് സ്രോതസ്സുകൾ കണ്ടെത്തുന്നതിൻെറ ഭാഗമായാണ് രാജ്യത്തെ ഉയ൪ന്ന ശമ്പളം വാങ്ങുന്നവ൪ക്കുമേൽ നികുതി ഏ൪പ്പെടുത്താനുള്ള നി൪ദേശം വന്നിരിക്കുന്നത്.
ഇതനുസരിച്ച് പൊതുമേഖലയിലും സ്വകാര്യമേഖലയിലും പ്രവ൪ത്തിക്കുന്ന നികുതി ഏ൪പ്പെടുത്താൻ അ൪ഹരായ കമ്പനികൾ, വ്യക്തികൾ എന്നിവരുമായി  ബന്ധപ്പെട്ട വിവരങ്ങൾ  ശേഖരിക്കാൻ സ൪ക്കാ൪ അധികൃത൪ക്ക് നി൪ദേശം നൽകിയതായും റിപ്പോ൪ട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.