പുകവലിയില്‍ കുവൈത്ത് 19ാം സ്ഥാനത്ത്

കുവൈത്ത് സിറ്റി: ലോകരാജ്യങ്ങൾക്കിടയിൽ പുകവലിയിൽ കുവൈത്തിന് 19ാം സ്ഥാനം. യൂറോപ്യൻ യൂനിയൻ ആസ്ഥാനമായുള്ള പുകയില, ആൽക്കഹോൾ വിരുദ്ധ സംഘടനയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. മുൻ കാലങ്ങളെ അപേക്ഷിച്ച് കുവൈത്ത് ഈരംഗത്ത് ഇതര രാജ്യങ്ങളെ കടത്തിവെട്ടി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
രാജ്യത്ത് പ്രതിവ൪ഷം ശരാശരി 2280 സിഗരറ്റുകൾ ഒരാൾ വലിച്ചുതീ൪ക്കുന്നുവെന്നാണ് കണക്കിൽ പറയുന്നത്. ഈ ഇനത്തിൽ ആകെ 72 മില്യൻ ദീനാ൪ രാജ്യം കത്തിച്ചുകളയുന്നുവെന്നും  രാജ്യനിവാസികളെ ആകെ ഭീതിയിലാക്കേണ്ട റിപ്പോ൪ട്ടിൽ തുടരുന്നു. ഇക്കാര്യത്തിൽ അയൽ രാജ്യമായ സൗദി 23ാം സ്ഥാനത്താണുള്ളത്. അവിടെ ശരാശരി പ്രതിവ൪ഷം ഒരാൾ പുകച്ചുകളയുന്നത് 2130 സിഗരറ്റുകളാണ്.  ലോക രാജ്യങ്ങളിൽ പുകവലി പൂ൪ണമായും നിരോധിച്ച രാജ്യം ഭൂട്ടാനാണ്.
കാൻസ൪ പോലുള്ള മാരകമായ രോഗങ്ങൾക്ക് കാരണമാകുന്ന പുകവലി വിവിധ മേഖലകളിൽ നിരോധിച്ചുകൊണ്ട് നടപടി സ്വീകരിക്കുന്നതിനിടെ പുറത്തുവന്ന റിപ്പോ൪ട്ട് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. രാജ്യത്തെ റസ്റ്റോറൻറുകൾ, ആശുപത്രികൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പുകവലി പാടേ വിലക്കികൊണ്ടുള്ള നിയമം അടുത്തിടെയാണ്് പ്രാബല്യത്തിൽ വന്നത്.
നിരോധം നിലവിലുണ്ടെങ്കിലും ഇത് പിടികൂടേണ്ട അധികൃതരുടെ വീഴ്ചകാരണം കാര്യങ്ങൾ പഴയതുപോലെ തന്നെ ആവ൪ത്തിക്കുന്നുവെന്നതാണ് സത്യം. അതോടൊപ്പം അനധികൃത മാ൪ഗത്തിലൂടെ കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ചും പാട്ടിലാക്കിയും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന സിഗരറ്റുകളും വിപണിയിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്നതായി ഈയിടെ കണ്ടെത്തുകയുണ്ടായി. ഇക്കാര്യം സൂചിപ്പിച്ച് ആരോഗ്യമന്ത്രാലയം അസിസ്റ്റൻറ് അണ്ട൪ സെക്രട്ടറി ഡോ. ഖൈസ് അൽ ദുവൈരി കസ്റ്റംസ്, മുനിസിപ്പൽ അധികൃത൪ക്ക്് കത്തയച്ചത് ഈയിടെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.