സന്ദര്‍ശകരുടെ മനം കവര്‍ന്ന് പുഷ്പമേള

ദോഹ: മിസഈദ് അൽ ബാനുഷ് ഫുട്ബാൾ ഗ്രൗണ്ടിൽ ഇന്നലെ നടന്ന ഖാഫ്കൊ പച്ചക്കറി, പുഷ്പമേള പൂക്കളുടെയും പച്ചക്കറികളുടെയും വൈവിധ്യങ്ങളും മൽസരങ്ങളുടെ വ്യത്യസ്തതയും കൊണ്ട് ശ്രദ്ധേയമായി.  ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച ടെൻറിൽ  രാവിലെ ഒമ്പതര മുതൽ വൈകിട്ട് ആറ് മണി വരെയായിരുന്നു പ്രദ൪ശനം. സ്വദേശികളും വിദേശികളുമടക്കം നൂറു കണക്കിനാളുകൾ വ൪ണങ്ങളുടെ ആഘോഷമായി മാറിയ പ്രദ൪ശനം കാണാനെത്തി.
മുൻവ൪ഷങ്ങളെ അപേക്ഷിച്ച് സന്ദ൪ശകരുടെ എണ്ണത്തിൽ ഇത്തവണ വൻ വ൪ധനവുണ്ടായി. തിരക്ക് കണക്കിലെടുത്ത് പരിസരത്തെ ഗ്രൗണ്ടിൽ വാഹനങ്ങൾ പാ൪ക്ക് ചെയ്തശേഷം സന്ദ൪ശകരെ പ്രദ൪ശനസ്ഥലത്തെത്തിക്കുകയായിരുന്നു. ഫ്ളവ൪ അറെയ്ഞ്ച്മെൻറ്, വെജിറ്റബിൾ കാ൪വിംഗ്, ഐസ് കാ൪വിംഗ്, ഫ്രൂട്ട്സ് കാ൪വിംഗ്, ബട്ട൪ കാ൪വിംഗ് എന്നിവയിൽ മൽസരങ്ങൾ ഏ൪പ്പെടുത്തിയിരുന്നു.
 പൂക്കളും ചെടികളും പ്രത്യേകം തരംതിരിച്ചാണ് പ്രദ൪ശിപ്പിച്ചത്. പ്രദ൪ശനഹാിളന് പുറത്ത് വിവിധ നഴ്സറികളുടെ സ്റ്റാളുകളിൽ ചെടികളുടെ വിൽപനയുമുണ്ടായിരുന്നു. ബോൺസായ് ചെടികളുടെ ശേഖരം,  കരകൗശലവസ്തുക്കൾ,  കൃത്രിമ പൂക്കൾ എന്നിവക്ക് പുറമെ പഴവ൪ഗങ്ങളിലും പഞ്ചസാരയിലും വെണ്ണയിലും തീ൪ത്ത ശിൽപങ്ങളും സന്ദ൪ശകരെ ആക൪ഷിച്ചു. സന്ദ൪ശക൪ക്ക് ഖാഫ്കൊയുടെ വക സൗജന്യമായി ചെടി വിതരണവുമുണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പച്ചക്കറി, പുഷ്പമേളയാണ് ഇത്.
വിവിധ മൽസരങ്ങളിലെ ഒന്നാം സ്ഥാനക്കാ൪: അനിത ജോമോൻ (ഫ്ളവേഴ്സ്), റിച്ച നിതിഷ് ജെയിൻ (വെജിറ്റബിൾ ആൻറ് ഫ്രൂട്ട്സ്), വിജയ് ലക്ഷ്മി ശ൪മ (പോട്ട് പ്ളാൻറ്സ്), യോവ്ന്നെ കിത്സിരി (ഫ്ളവ൪ അറെയ്ഞ്ച്മെൻറ്), ശൈഖ് അബ്ദുൽ ഗാനി (വെജിറ്റബിൾ കാ൪വിംഗ്), ഫെലിക്സ് മാ൪ട്ടി (ഫ്ളവ൪ അറെയ്ഞ്ച്മെൻറ്). സഎകൂൾ വിഭാഗത്തിൽ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഒന്നും ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂൾ, എം.ഇ.എസ് ഇന്ത്യൻ സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി. ടാലൻറ് ഓഫ് ദി ഡെ ജൂനിയറായി മിസ്ബാഹും സീനിയ൪ വിഭാഗത്തിൽ ഐഡിയൽ ഇന്ത്യൻ സ്കൂളും തെരഞ്ഞെടുക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.