കടകളില്‍ മോഷണം: മൂന്ന് സിറിയക്കാര്‍ പിടിയില്‍

ഫഹാഹീൽ: കടകളിൽ മോഷണം നടത്തിവന്ന മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. ആളൊഴിഞ്ഞ നേരങ്ങളിൽ കടകളുടെ വാതിൽ പൊളിച്ച്് അകത്തുകടന്ന് സാധനങ്ങൾ മോഷ്ടിച്ചുവന്ന സിറിയൻ യുവാക്കളുടെ സംഘമാണ് പിടിയിലായത്.
ഒരു കടയിൽ കവ൪ച്ച നടത്താനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസം ഫഹാഹീലിൽനിന്നാണ് ഇവരെ പിടികൂടിയത്. വാഹനത്തിലെത്തിയ സംഘത്തെ പട്രോളിംഗിനെത്തിയ പൊലീസ് പിന്തുട൪ന്ന് പിടികൂടുകയായിരുന്നു. ഇവരുടെ വാഹനത്തിൽനിന്നും കടകൾ കുത്തിത്തുറക്കാൻ ഉപയോഗിക്കുന്ന സാമഗ്രികൾ കണ്ടെടുത്തു. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലായി 27 ഓളം മോഷണങ്ങൾ നടത്തിയതായി ഇവ൪ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.