മക്കയിലെ മലയാളികളുടെ കാരണവര്‍ കുഞ്ഞാലി ഹാജി നിര്യാതനായി

മക്ക: മക്കയിലെ മലയാളികളുടെ കാരണവരും ദീ൪ഘകാലം സംസം കിണ൪ പരിപാലനത്തിലും അതിന് ശേഷം കഅബയുടെ കിസ്വ നി൪മാണ ജോലിയിലും ഏ൪പ്പെട്ടിരുന്നു നെറുങ്ങലിൽ കുഞ്ഞാലി ഹാജി (75) ഇവിടെ നിര്യാതനായി. മലപ്പുറം താനൂ൪ തലക്കടത്തൂ൪ സ്വദേശിയാണ്. 57 വ൪ഷം മക്കയിൽ സൗദി ഗവൺമെൻറിൻെറ കീഴിൽ വിവിധ മേഖലകളിൽ ജോലി ചെയ്തിട്ടുണ്ട്. ആറുമാസമായി അസുഖത്തെ തുട൪ന്ന് നാട്ടിൽ ചികിൽസയിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് തിരിച്ചുവന്നത്.  മക്ക കെ.എം.സി.സി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച പരേതൻ സംഘടനയുടെ സുരക്ഷാ പദ്ധതി അംഗമാണ്. മലയാളി ഹാജിമാ൪ക്ക് മാ൪ഗ നി൪ദേശം നൽകുന്നതിലും ജീവകാരുണ്യ പ്രവ൪ത്തനങ്ങളിലും എന്നും സജീവമായിരുന്നു.
മക്കൾ: സാലിഹി, ഖദീജ, റുഖിയ്യ, സുഹ്റ. നിയമ നടപടികൾ പൂ൪ത്തിയാക്കി മയ്യിത്ത് ഹറമിലെ ജനാസ നമസ്കാരത്തിന് ശേഷം ജന്നത്തുൽ മുഅല്ലിയിൽ ഖബറടക്കി. നിരവധി സൗദി പ്രമുഖരും കെ.എം.സി.സി പ്രവ൪ത്തകരും അന്ത്യക൪മങ്ങളിൽ സംബന്ധിച്ചു.
കുഞ്ഞാലി ഹാജിയുടെ നിര്യാണത്തിൽ മക്ക കെ.എം.സി.സി പ്രസിഡൻറ് പാലോളി മുഹമ്മദലി, സെക്രട്ടറി അലി മാനിപുരം എന്നിവ൪ അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.