പാറശ്ശാല സ്വദേശി മബേലയില്‍ തൂങ്ങിമരിച്ച നിലയില്‍

മസ്കത്ത്: തിരുവനന്തപുരം പാറശ്ശാല സ്വദേശിയെ ഒമാനിലെ മബേലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മബേല ഇൻഡസ്ട്രിയൽ ഏരിയയിൽ കഫ്തീരിയ ജീവനക്കാരനായ ശിവപ്രസാദാണ് (33) മരിച്ചത്. നാലുമാസം മുമ്പാണ് ഇദ്ദേഹം ഒമാനിൽ ജോലിക്കെത്തിയത്.
താമസയിടത്തിൽ സീലിങ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. നാട്ടിൽ നിന്ന് പലവട്ടം വിളിച്ചിട്ടും ഫോണെടുക്കാത്തതിനാൽ ഒമാനിലെ ബ൪ഖയിലുള്ള സഹോദരീ ഭ൪ത്താവ് സന്തോഷിനെ ഭാര്യ വിളിച്ചു. സന്തോഷ് മബേലയിൽ ശിവപ്രസാദിനെ കാണാനെത്തിയപ്പോഴാണ് ഇദ്ദേഹം താമസസ്ഥലത്ത് മരിച്ച വിവരമറിയുന്നത്. ആത്മഹത്യചെയ്യാൻ മാത്രമുള്ള പ്രശ്നങ്ങളൊന്നും ശിവപ്രസാദിനുള്ളതായി അറിയില്ലെന്ന് സന്തോഷ് പറയുന്നു. ഭാര്യ: സിന്ധു. മകൾ: വേണി. മൃതദേഹം നടപടികൾ പൂ൪ത്തിയാക്കി ഞായറാഴ്ചയോടെ നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സാമൂഹിക പ്രവ൪ത്തകനായ പി.എം. ജാബി൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.