അറബ് ഉച്ചകോടി സുപ്രധാനം -വിദേശമന്ത്രി

കുവൈത്ത് സിറ്റി: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ ഇന്ന് തുടങ്ങുന്ന അറബ് ലീഗ് ഉച്ചകോടി ഏറെ സുപ്രധാനമാണെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സ്വബാഹ് അൽ ഖാലിദ് അസ്വബാഹ്. മേഖലയിലെ വിവിധ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ ചെലുത്തുന്ന അറബ് ലീഗ് ഉച്ചകോടി ബഗ്ദാദിൽ നടക്കുന്നത് ഇറാഖിൻെറ മുന്നോട്ടുള്ള പ്രയാണത്തിൽ ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉച്ചകോടിയോടനുബന്ധിച്ച് ഇന്നലെ നടന്ന അറബ് ലീഗ് വിദേശമന്ത്രിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശൈഖ് സ്വബാഹ് അൽ ഖാലിദ് അസ്വബാഹ്. സ്ഥിരതക്കും പുരോഗതിക്കുമായുള്ള അറബ് ജനതയുടെ താൽപര്യത്തിന് അനുകൂലമായി പ്രതികരിക്കാൻ ഭരണാധികാരികൾ ജാഗ്രത പുല൪ത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.