അബൂദബി: അന്ത൪ദേശീയ വിപണിയിൽ രണ്ടു കോടി 40 ലക്ഷത്തിലേറെ ദി൪ഹം വില വരുന്ന വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ആഭ്യന്തര മന്ത്രാലയം ഒരു അയൽ രാജ്യത്തെ സുരക്ഷാ വിഭാഗവുമായി സഹകരിച്ച് നടത്തിയ നീക്കത്തിലൂടെയാണ് ദുബൈയിൽ മയക്കുമരുന്ന് വേട്ട നടന്നത്. ക്രിസ്റ്റൽ രൂപത്തിലുള്ള 131 കിലോഗ്രാം ‘മെതാംഫെറ്റാമിൻ’ എന്ന മയക്കുമരുന്നാണ് പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒമ്പത് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തു. പ്രതികളെ നിയമ നടപടിക്കായി വിട്ടുകൊടുത്തു.
അതിവേഗ നീക്കത്തിലൂടെയുള്ള ഓപറേഷന് ‘ഫ്ളഡ്’ എന്നാണ് പേരിട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതേകുറിച്ച് സൂചന ലഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ അണ്ട൪ സെക്രട്ടറി ലഫ്റ്റനൻറ് ജനറൽ സൈഫ് അൽ ശഅ്ഫ൪ പറഞ്ഞു. അയൽ രാജ്യത്തുനിന്ന് മയക്കുമരുന്ന് ദുബൈയിൽ എത്തിച്ച ശേഷം, വിവിധ രാജ്യങ്ങളിലേക്ക് അയക്കാനാണ് സംഘം പദ്ധതിയിട്ടത്.
ആഭ്യന്തര മന്ത്രാലയം സംഘത്തിൻെറ നീക്കങ്ങൾ നിരീക്ഷിച്ചു. ലോഞ്ചിൽ ദുബൈയിൽ മയക്കുമരുന്ന് എത്തിച്ച ശേഷം അവിടെയുള്ള ഒരു വീട്ടിലേക്ക് സംഘം കാറിൽ കൊണ്ടുപോയി. നിരവധി ചെറിയ റഫ്രിജറേറ്ററിൻെറ ഉൾഭാഗത്ത് ഒളിപ്പിച്ച് വിവിധ രാജ്യങ്ങളിലേക്ക് അയക്കാൻ ഇവ൪ ശ്രമം തുടങ്ങി. ഇതിനുവേണ്ടി പ്രത്യേകം പ്രത്യേകം പാക്കറ്റുകളാക്കി നിരവധി തവണ പ്ളാസ്റ്റിക് കൊണ്ട് പൊതിഞ്ഞു. ഇതിനിടയിലാണ് സുരക്ഷാ വിഭാഗം വീട്ടിലെത്തി സംഘത്തെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.