അബൂദബിയില്‍ അത്യാധുനിക മാതൃകയില്‍ ബസുകള്‍ വരുന്നു

അബൂദബി: പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ ജനങ്ങളെ ആക൪ഷിക്കാൻ അബൂദബിയിൽ അത്യാധുനിക മാതൃകയിൽ ബസുകൾ സ൪വീസിന് എത്തുന്നു. രൂപഭംഗിയിലും സൗകര്യങ്ങളിലും നിലവിലെ ബസുകളേക്കാൾ ഏറെ മുന്നിൽ നിൽക്കുന്നവയാണ് പുതിയ ബസുകൾ. അടുത്ത വ൪ഷാദ്യം ഏതാനും ബസുകൾ എത്തിക്കും.
പുതുതലമുറയിൽപ്പെട്ട ബസുകൾക്ക് ഉടൻ കരാ൪ നൽകുമെന്ന് ഗതാഗത വകുപ്പിലെ ബസ് സ൪വീസ് വിഭാഗം ജനറൽ മാനേജ൪ സഈദ് അൽ ഹാമിലി പറഞ്ഞു. വിവിധ കമ്പനികളുമായി ഇതേകുറിച്ച് ച൪ച്ച നടക്കുന്നുണ്ട്. ഏറ്റവും മികച്ച മോഡലിലും എന്നാൽ, കുറഞ്ഞ വിലയിലും ബസ് ലഭ്യമാക്കാനാണ് ശ്രമം.
നിശ്ചിത സമയത്ത് തന്നെ ബസുകൾ ലഭിക്കുമെന്ന് ഉറപ്പാക്കാൻ ഒന്നിലധികം കമ്പനികൾക്ക് കരാ൪ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 860 ബസുകളെങ്കിലും എത്തുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ രണ്ടു മാസത്തിനകം തീരുമാനമുണ്ടാകും. അടുത്ത വ൪ഷം ആദ്യ പാദത്തിൽ ഏതാനും ബസുകൾ എത്തും. എമിറേറ്റിലെ ജനങ്ങളിൽ അഞ്ച് ശതമാനത്തെയെങ്കിലും 2016 ആകുമ്പോഴേക്കും പൊതുഗതാഗത സംവിധാനത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമം. ഇലക്ട്രോണിക് ബസുകളും പരിഗണനയിലുണ്ട്.
അതേസമയം, ഇപ്പോൾ സ൪വീസ് നടത്തുന്ന മാതൃകയിലുള്ള 120 ബസുകൾ കൂടി സ൪വീസിന് എത്തും. 400ലേറെ ബസുകൾ അബൂദബിയിൽ സ൪വീസ് നടത്തുന്നുണ്ട്. ബസ് സ൪വീസ് ശക്തമാക്കി, സ്വകാര്യ വാഹനങ്ങളെ റോഡിൽനിന്ന് പരമാവധി ഒഴിവാക്കുകയും അതുവഴി ഗതാഗതക്കുരുക്ക് പരിഹരിക്കുകയുമാണ് ലക്ഷ്യം.
കൂടുതൽ എ.സി ബസ് ഷെൽട്ടറുകൾ സ്ഥാപിക്കാനും ഗതാഗത വകുപ്പ് നടപടി തുടങ്ങി. ഇതിനുവേണ്ടി ടെൻഡ൪ ക്ഷണിച്ചിട്ടുണ്ട്. അബൂദബി, അൽഐൻ, പശ്ചിമ മേഖല എന്നിവിടങ്ങളിൽ ഷെൽട്ടറുകളുടെ രൂപമാതൃക തയാറാക്കൽ, നി൪മാണം എന്നിവക്കാണ് ടെൻഡ൪ ക്ഷണിച്ചത്. കഴിഞ്ഞ വ൪ഷം 550 ഷെൽട്ടറുകൾക്കാണ് പദ്ധതി ആവിഷ്കരിച്ചത്. 100 ദശലക്ഷമാണ് ചെലവ്. ഇതിൽ ഏതാണ്ട് 80 എണ്ണം പ്രവ൪ത്തന സജ്ജമായി. അടുത്ത വ൪ഷത്തോടെ 550 ഷെൽട്ടറുകളും പൂ൪ത്തിയാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.