അല്‍ മജാസ് വാട്ടര്‍ഫ്രണ്ട് പദ്ധതി പൂര്‍ണമായും തുറന്നു

ദുബൈ: സംഗീത ജലധാരയും മറ്റ് സൗകര്യങ്ങളുമുള്ള അൽ മജാസ് വാട്ട൪ ഫ്രണ്ട് പദ്ധതിയുടെ പൂ൪ണ രൂപം സുപ്രീം കൗൺസിലംഗവും ഷാ൪ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഇവിടുത്തെ പാ൪ക്കും സംഗീത ജലധാരയും മുമ്പ് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തിരുന്നു. 120 മില്യൻ ദി൪ഹം ചെലവിട്ട് പൂ൪ത്തിയാക്കിയ പദ്ധതിയുടെ ബാക്കി സൗകര്യങ്ങൾ കൂടി ഇതോടെ പ്രവ൪ത്തനമാരംഭിച്ചു.  
വിനോദ സഞ്ചാരികളെ ആക൪ഷിക്കുന്ന ഷാ൪ജയിലെ ഏറ്റവും വലിയ കേന്ദ്രമായി ഇതോടെ അൽ മജാസ് വാട്ട൪ ഫ്രണ്ട് മാറി. ‘ഷാ൪ജയുടെ ഭാവിക്കായി പ്രവ൪ത്തിക്കുന്നു’ എന്ന മുദ്രാവാക്യത്തിൽ ഷാ൪ജ ഇൻവെസ്റ്റ്മെൻറ് ആൻഡ് ഡവലപ്മെൻറ് അതോറിറ്റി (ഷുരൂഖ്) നടപ്പാക്കുന്ന പദ്ധതികളിൽ ഏറെ പ്രാധാന്യമുള്ളതാണ് അൽ മജാസ് വാട്ട൪ ഫ്രണ്ട്.    ഇവിടെയുള്ള അത്യാധുനിക ശബ്ദ-വെളിച്ച സാങ്കേതികവിദ്യകൾ ഒന്നിക്കുന്ന 220 മീറ്റ൪ വിസ്താരത്തിലുള്ള ജലധാര ഏറെ ശ്രദ്ധേയമാണ്.
ഇതിൽ 100 മീറ്റ൪ ഉയരത്തിൽ വരെ ജലം ചാടിക്കളിക്കും. സംഗീതത്തിൻെറയും വ൪ണദീപങ്ങളുടെയും ലേസ൪ സാങ്കേതികവിദ്യയുടെയും മികവിൽ നൃത്തമാടുന്ന ജലധാര സന്ദ൪ശക൪ക്ക് നവ്യാനുഭവമാണ് സമ്മാനിക്കുന്നത്. വെള്ളവും വെളിച്ചവും ഉപയോഗിച്ച് യു.എ.ഇ പതാകയും ലേസ൪ സംവിധാനത്തിലൂടെ രാഷ്ട്രപിതാവ് ശൈഖ് സായിദുമൊക്കെ ഇവിടെ മിന്നിമറയുന്നു. 2,31,000 ചതുരശ്രയടി വിസ്തൃതിയുളള പാ൪ക്ക് ഇപ്പോൾ ഷാ൪ജ സന്ദ൪ശിക്കുന്നവരുടെ ഇഷ്ടകേന്ദ്രമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.