അബൂദബി: കണ്ണൂ൪ ജില്ലയിലെ മാടായിപ്പാറയിൽ പൊതുമേഖല സ്ഥാപനമായ ചൈന ക്ളേ കമ്പനി നടത്തുന്ന ഖനനത്തിനെതിരെ നാട്ടുകാരുടെ സമരത്തിന് പിന്തുണയുമായി പ്രവാസി കൂട്ടായ്മ. ചൈന ക്ളേ കമ്പനി വ൪ഷങ്ങളായി പുറംതള്ളുന്ന മലിനജലം മുട്ടം, വെങ്ങര, മാടായി പ്രദേശത്തെ·ജനങ്ങളിൽ മാരകമായ കാൻസ൪ പോലുള്ള രോഗങ്ങൾക്ക് ഇടയാക്കുകയും കിണറുകൾ വിഷാംശം കല൪ന്ന് ഉപയോഗശൂന്യമാവുകയും കൃഷിയിടങ്ങൾ നശിക്കുകയും ചെയ്തിട്ടും ഇത് തടയാൻ·അധികൃത൪ മുന്നോട്ടുവരാത്ത·സാഹചര്യത്തിൽ ‘ചൈന ക്ളേ കമ്പനി അടച്ചുപൂട്ടുക, മനുഷ്യ ജീവൻ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി പ്രദേശത്തെ·ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരവുമായി നീങ്ങാൻ അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ ചേ൪ന്ന യോഗം തീരുമാനിച്ചു. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ ജോലി ചെയ്യുന്ന മുട്ടം, വെങ്ങര, മാടായി പ്രദേശത്തുകാരുടെയും രാഷ്ട്രീയ-മത-സാമൂഹിക-സാംസ്കാരിക സംഘടന പ്രതിനിധികളുടെയും കൂട്ടായ്മയാണ് ഈ തീരുമാനമെടുത്തത്. ഇതിനുവേണ്ടി ചൈന ക്ളേ പ്രതിരോധ സമിതിക്ക് രൂപം നൽകി.
ടി.പി. മഹമൂദ് ഹാജി, എം. ശാദുലി, എ.കെ. മഹമൂദ് മാടായി, എ.വി. അശ്റഫ്, ജലീൽ രാമന്തളി, ബി.എസ്. നിസാമുദ്ദീൻ എന്നിവ൪ രക്ഷാധികാരികളാണ്. ടി.പി. അബ്ബാസ് ഹാജി (ചെയ൪), വി.പി. മുഹമ്മദലി മാസ്റ്റ൪ (വൈസ് ചെയ൪), പുന്നക്കൻ മുഹമ്മദലി (ജന. സെക്ര), എസ്.എം. കുഞ്ഞി, എസ്.യു. റഫീഖ്, എം. ദാവൂദ് (സെക്ര), എസ്.വി.പി. ഹാശിം (ട്രഷ), എം. മുഹമ്മദ് കുഞ്ഞി, കെ.വി. ശാഹുൽ ഹമീദ്, ടി.പി. സകരിയ, കെ. സാദിഖ്, വി.പി. ആലം, കെ. നസീബ്, എ. ഹാരിസ്, പി. ശിഹാബ്, കെ. ജമാൽ, കെ. സലീം, കമാൽ റഫീഖ്, കെ.ടി. സലീം, കെ.ടി.പി. ഇബ്രാഹിം, ശുക്കൂ൪ മമ്മസൻ, സുൽഫിക്ക൪ മാടായി (അംഗങ്ങൾ) എന്നിവരെയും തെരഞ്ഞെടുത്തു. എസ്.യു. റഫീഖിൻെറ പ്രാ൪ഥനയോടെ ആരംഭിച്ച യോഗം വി.പി. മുഹമ്മദലി മാസ്റ്ററുടെ അധ്യക്ഷതയിൽ ടി.പി. അബ്ബാസ് ഹാജി ഉദ്ഘാടനം ചെയ്തു. പുന്നക്കൻ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. എ.കെ. മഹമൂദ് മാടായി, എ.വി. അശ്റഫ്, എസ്.വി.പി. ഹാശിം, പി. ശിഹാബ്, കെ. ജമാൽ, ശുക്കൂ൪ മമ്മസൻ, കെ.വി. ഫാറൂഖ്, എന്നിവ൪ സംസാരിച്ചു. എം. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.