തായ്ലന്‍ഡുമായി സൈനിക സഹകരണ കരാര്‍

ദോഹ: സൈനിക രംഗത്തെ സഹകരണത്തിന് ഖത്തറും തായ്ലൻഡും തമ്മിൽ ധാരണയായി. ഇന്നലെ ദോഹയിൽ നടന്ന ചടങ്ങിൽ ഇതുസംബന്ധിച്ച കരാ൪ ഒപ്പുവെച്ചു.
ഖത്തറിനുവേണ്ടി സായുധ സേനാ മേധാവി മേജ൪ ജനറൽ ഹമദ് ബിൻ അലി അൽഅതിയ്യയും തായ്ലൻഡ് പ്രതിരോധ മന്ത്രി സുകാംപൾ സുവന്നതാറ്റും ആണ് കരാറിൽ ഒപ്പിട്ടത്. ഇരു രാജ്യങ്ങളിലെയും സായുധ സൈന്യങ്ങൾ തമ്മിൽ സഹകരണം ശക്തിപ്പെടുത്താനുദ്ദേശിച്ചുള്ളതാണ് കരാ൪. ഡിംഡെക്റ് പ്രദ൪ശനത്തോടനുബന്ധിച്ച് നടന്ന കരാ൪ ഒപ്പുവെക്കൽ ചടങ്ങിൽ ഉന്നത സൈനികോദ്യോഗസ്ഥ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.