വാസുവിന്‍െറ കുടുംബം വിമാനമിറങ്ങി; കുടുംബനാഥന്‍െറ ദുരന്ത വാര്‍ത്തയറിയാതെ

മസ്കത്ത്: കുടുംബനാഥൻ ക്രൂരമായി കൊല്ലപ്പെട്ട വാ൪ത്തയറിയാതെ കുടുംബാംഗങ്ങൾ നാട്ടിൽ നിന്ന് മസ്കത്തിൽ തിരിച്ചെത്തി.
ഇന്നലെ അൽഹൈലിൽ കൊല്ലപ്പെട്ട മലയാളി വ്യവസായി വാസുദേവൻെറ കുടുംബമാണ് ദുരന്തവാ൪ത്തയറിയാതെ നാട്ടിൽ നിന്ന് യാത്രചെയ്തെത്തിയത്. വാസുദേവൻെറ മൃതദേഹം കണ്ടെത്തി മണിക്കൂറിനകം ഭാര്യ വിമല, മക്കളായ വിനോദ്, വിജിത, വിബിൻ എന്നിവ൪ ഇവ൪ മസ്കത്ത് വിമാനത്താവളത്തിലിറങ്ങുകയായിരുന്നു. കൈകാലുകൾ ബന്ധിച്ച് കഴുത്ത് ഞെരിച്ച നിലയിൽ കിടക്കുന്ന വാസുദേവൻെറ മൃതദേഹത്തിനരികൽ അപ്പോഴും പൊലീസിൻെറ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയായിരുന്നു. വീടിന് മുന്നിലെ ഈ ദുരന്തമുഖത്തേക്ക് കുടുംബത്തെ കൊണ്ടുവരാതിരിക്കാൻ ഉടൻ ബന്ധുക്കൾ വിമാനത്താവളത്തിലെത്തി. വാസുദേവൻെറ മാതാവിന് സുഖമില്ലെന്നും നാട്ടിലേക്ക് ഉടൻ തിരിച്ചുപോകണമെന്നും ഇവരെ അറിയിക്കുകയായിരുന്നു.
ഇദ്ദേഹത്തിൻെറ മൂത്തമകൾ വിനീത ഭ൪ത്താവിനൊപ്പം നാട്ടിലായിരുന്നു. 30 വ൪ഷമായി ഒമാനിലുള്ള വാസുദേവൻ ജീവകാരുണ്യപ്രവ൪ത്തനത്തിലും മറ്റുള്ളവ൪ക്ക്് സഹായമെത്തിക്കുന്നതിനും എന്നും മുൻപന്തിയിലായിരുന്നുവെന്ന് ഒമാനിലെ എസ്.എൻ.ഡി.പി. പ്രവ൪ത്തക൪ പറഞ്ഞു. ഇദ്ദേഹത്തിൻെറ സഹായത്തോടെ ബിൽഡിങ് മെറ്റീരിയൽ രംഗത്ത് ബിസിനസ് തുടങ്ങി വിജയിച്ചവരും ഏറെയുണ്ടത്രെ. വാസുദേവൻെറ കൊലപാതക വാ൪ത്ത ഒമാനിലെ മലയാളി സമൂഹത്തെ അക്ഷരാ൪ഥത്തിൽ ഞെട്ടിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.