ജിദ്ദയിലെ മഴവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം: പദ്ധതി ഇന്ന് പ്രഖ്യാപിക്കും

ജിദ്ദ: മഴവെള്ളം കാരണം ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുണ്ടാവുന്ന വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരമായി നടപ്പാക്കുന്ന പദ്ധതികൾ മേഖലാ ഗവ൪ണ൪ അമീ൪ ഖാലിദ് അൽഫൈസൽ ഇന്ന് പ്രഖ്യാപിക്കും. രണ്ട് വ൪ഷം മുമ്പുണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തെത്തുട൪ന്ന് തുടക്കം കുറിച്ച് അടിയന്തര പരിഹാര പദ്ധതികൾ കഴിഞ്ഞ നവംബറിൽ അവസാനിച്ച സാഹചര്യത്തിലാണ് ദീ൪ഘകാല പദ്ധതികൾക്ക് മേഖലാ ഇമാറ തുടക്കം കുറിക്കുന്നത്. 2012 ആദ്യപാദത്തിൽ ഈ പദ്ധതികളെക്കുറിച്ച് പ്രഖ്യാപിക്കുമെന്ന് ഇമാറ വൃത്തങ്ങൾ മുമ്പ് വ്യക്തമാക്കിയിരുന്നു. 13 കമ്പനികളിൽ നിന്ന് ക്ഷണിച്ച ടെണ്ടറിൻെറ അടിസ്ഥാനത്തിലെ  പദ്ധതി ഇന്ന് പ്രഖ്യാപിക്കുന്നത്.
ആറ് അണക്കെട്ടുകൾ, കനാലുകൾ എന്നിവ അടങ്ങുന്ന പത്ത് ബഹുമുഖ പദ്ധതിക്കുള്ള ടെണ്ട൪ ജനുവരി നാലിനാണ് ഇമാറ പ്രഖ്യാപിച്ചത്. അടിയന്തര പരിഹാരമായി നി൪മിച്ച അണക്കെട്ടുകളുടെയും ടണലുകളുടെയും പുറമെയാണ് പുതിയ അണക്കെട്ടുകൾ നി൪മിക്കുന്നത്. മഴവെള്ളം ഉപയോഗിക്കുന്നതിനും ജനജീവിതത്തിന് പ്രയാസം സൃഷ്ടിക്കാത്ത രീതിയിൽ തിരിച്ചുവിടുന്നതിനുള്ള ആസൂത്രി പദ്ധതിയാണ് ഇതിൻെറ ഭാഗമായി നടപ്പാക്കുന്നത്. മഴവെള്ളം കാരണം പ്രയാസം സൃഷ്ടിക്കുന്ന പ്രദേശങ്ങൾ ഏതൊക്കെയെന്ന് പഠിച്ചതിൻെറ അടിസ്ഥാനത്തിലാണ് ശാശ്വത പരിഹാര പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.